Amazon

Sunday, August 9, 2020

കോഴിക്കോട് വിമാനാപകടം

 2020 ആഗസ്റ്റ് 7 ന് വൈകിട്ട് കോഴിക്കോട് (കരിപ്പൂർ) എയർപോർട്ടിൽ നടന്ന വിമാനാപകടത്തിൻറ്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സാധാരണ ഇങ്ങിനെയുള്ള അപകടങ്ങൾക്കു ശേഷം നടക്കുന്ന അന്വേഷണങ്ങളെപ്പോലെ ഏതാനും ദിവസങ്ങൾക്കു/മാസങ്ങൾക്കു ശേഷം വരുന്ന അന്വേഷണറിപ്പോർട്ടിൽ നിന്നും എന്തായിരുന്നു അപകടകാരണമെന്ന് നമുക്ക് അറിയുവാൻ കഴിയും. കേരളത്തിലെ ഒരു എയർപോർട്ടിൽ നടന്ന അപകടമായതുകൊണ്ടു നമ്മുടെ വാർത്താ മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി വരികയും കുറേ ദിവസങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്തേക്കാം.

Image

കഴിഞ്ഞ രണ്ടു ദിവസവും പല ടി.വി ചാനലുകളിലും ഈ അപകടം സംബന്ധിച്ചുള്ള ചർച്ചകൾ കാണുവാനിടയായി. അതിൽ പല വിദഗ്ദന്മാരും ആവർത്തിച്ചു പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേ ആയതുകൊണ്ടല്ല അപകടമുണ്ടായതെന്നാണ്. അതിൻറ്റെ കൂടെ അവർ ഒരു കാര്യംകൂടി കൂട്ടിച്ചേർക്കുന്നു ; ലോകത്തിൻറ്റെ പല ഭാഗത്തും ടേബിൾ ടോപ്പ് റൺവേകളുണ്ട്, ഇന്ത്യയിൽത്തന്നെ ആറെണ്ണമുണ്ട്, അവിടെയെങ്ങും അപകടങ്ങൾ ഉണ്ടാവുന്നില്ലല്ലോ!

അപകടകാരണം ടേബിൾ ടോപ്പ് റൺവേ ആയിരുന്നുവെന്നതല്ല മറിച്ചു മറ്റുപലതുമായിരുന്നു എന്ന് നാം അന്വേഷണ മികവിലൂടെ കണ്ടെത്തുകയും ചെയ്തേക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ടേബിൾ ടോപ്പ് റൺവെ അല്ലായിരുന്നുവെങ്കിൽ, അഥവാ, റൺവേയും RESA യും കഴിഞ്ഞിട്ട് ഒരു നൂറോ ഇരുന്നൂറോ മീറ്റർ കൂടി നിരപ്പായ സ്ഥലം ആയിരുന്നുവെങ്കിൽ ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ള കാരണങ്ങളാൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം ഗർത്തത്തിലേക്ക് വീണ് ആ വീഴ്ച്ചയുടെ ആഘാതത്തിൽ രണ്ടായി മുറിഞ്ഞു ഇത്രയും ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന ഒരു അപകടമായി ഇത് മാറുമായിരുന്നോ. നിരപ്പായ സ്ഥലത്തുള്ള റൺവേകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ കരിപ്പൂരിൽ നടന്നതും 2010 ൽ മംഗലാപുരത്തു നടന്നതും ചെറിയ അപകടങ്ങളായി അധികമാരും അറിയാതെ വലിയ വാർത്തയായി മാറാതെ പോയേനെ എന്നതല്ലേ സത്യം.

ലോകത്തിൻറ്റെ പല ഭാഗത്തുമുള്ള ടേബിൾ ടോപ്പ് റൺവേകൾ ഒരു പക്ഷെ ആ ഭൂപ്രദേശത്തിൻറ്റെ പ്രത്യേകതകൾ അനുസരിച്ചു അനിവാര്യമായിരിക്കും. പക്ഷെ, കേരളത്തിൻറ്റെയോ കോഴിക്കോടിൻറ്റെയോ മലപ്പുറത്തിൻറ്റെയോ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ രണ്ടു മലകൾക്കിടയിലുള്ള സ്ഥലം മണ്ണിട്ടുയർത്തിയെടുക്കുന്ന സ്ഥലം മാത്രമേ എയർപോർട്ടിന് അനുയോജ്യമായി കണ്ടുള്ളോ എന്നതാണ് എൻറ്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചോദ്യം. ചിലപ്പോൾ ഉടനെയെങ്ങും അടുത്ത അപകടം ഉണ്ടാവില്ല; ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു. പക്ഷെ, എപ്പോഴും ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാവും എന്നത് അന്ധമായ വിശ്വാസമല്ലേ. എത്ര വർഷങ്ങൾക്കിടയിലായാലും ഒരു ജീവനെങ്കിലും പൊലിയുകയാണെങ്കിൽ നമുക്ക് കുറ്റബോധം ഉണ്ടാവേണ്ടതല്ലേ! ഇപ്പോഴത്തെ എയർപോർട്ടിൽ നിന്നും അൽപ്പം ദൂരെയായാലും സമതലത്തിൽ എല്ലാ സുരക്ഷാസംവിധാനങ്ങളോടും കൂടി രണ്ടാമതൊരു റൺവെ കരിപ്പൂർ എയർപോർട്ടിന് ആവശ്യമായി വരും. ഇപ്പോഴുള്ള ടേബിൾ ടോപ്പ് റൺവേയുടെ ഉപയോഗം ചെറിയ വിമാനങ്ങൾക്കും പരിശീലന പറക്കലിനുമൊക്കെയായി പരിമിതപ്പെടുത്തേണ്ടിയും വരും.

Friday, April 10, 2020

അടൂരിലെ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ്എഴുപതുകളുടെ ആരംഭത്തിലാണ് എൻറ്റെ   ബന്ധു കൂടിയായ പരേതനായ കോയിക്കലേത്തു തോമാച്ചായൻ ഇപ്പോൾ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഫാൻസി സ്റ്റോർ ആരംഭിക്കുന്നത്. ഏതാണ്ട് ഒരു വർഷക്കാലത്തോളം ആ സ്ഥാപനം നടത്തിയ ശേഷം തോമാച്ചായൻ അത് അദ്ദേഹത്തിൻറ്റെ  മകളുടെ ഭർത്താവും നെല്ലിമൂട്ടിൽ വക്കീലപ്പച്ചൻറ്റെ  കൊച്ചുമകനുമായ റെജി (എൻ.ഐ മാത്യു) ക്ക് കൈമാറി. റെജിയും അദ്ദേഹത്തിൻറ്റെ  ജ്യേഷ്ഠ സഹോദരൻ ബിജോയി (എൻ.ഐ അലക്‌സാണ്ടർ) യും കൂടിയാണ് അവിടെ ഇപ്പോൾ കാണുന്ന സൂപ്പർ മാർക്കറ്റ് സ്ഥാപിച്ചത്.

സൂപ്പർ മാർക്കറ്റായി മാറിയപ്പോളും ആശാ ഫാൻസി സ്റ്റോർ ആൻഡ്‌ സൂപ്പർ മാർക്കറ്റ് എന്നറിയപ്പെടാനാണ് ബിജോയിയും റെജിയും താല്പര്യപ്പെട്ടത്. അതുകൊണ്ടുതന്നെ ആശാ ഫാൻസി എന്ന ചുരുക്കപ്പേരിൽ ഈ സൂപ്പർ മാർക്കറ്റ് ഇക്കാലമെല്ലാം അറിയപ്പെട്ടു.

1980 കളുടെ ആരംഭത്തിൽത്തന്നെ ഏതു സാധനവും ലഭിക്കാവുന്ന അടൂരിലെ ഏക കടയായി ആശാ ഫാൻസി മാറിയിരുന്നു. ഞാൻ ഗൾഫിൽ നിന്നും അവധിക്കു വന്നിരുന്ന സമയത്തു ചില സാധനങ്ങൾ കടയിൽ ലഭ്യമല്ലാതിരുന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചു തരുവാനുള്ള മഹാമനസ്കതയും സ്ഥാപനത്തിൻറ്റെ നടത്തിപ്പുകാർ കാണിക്കുകയുണ്ടായി. എന്നോടുള്ള വ്യക്തിപരമായ അടുപ്പംകൊണ്ടോ മമതകൊണ്ടോ അല്ലാ അവരത് ചെയ്തതെന്ന് തീർച്ച; കാരണം, മറ്റു പലർക്കും ഈ സേവനം അവർ ചെയ്തിട്ടുണ്ട്. ഒരു സാധനവും ലഭ്യമല്ലായെന്നു പറയരുത് എന്നാണ് അവരുടെ നയം എന്നു ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഇപ്പോൾ ലഭ്യമല്ല; പക്ഷെ വരുത്തിത്തരാം എന്നേ അവർ എപ്പോഴും പറഞ്ഞിട്ടുള്ളൂ.
സുസ്മേരവദനരായി കസ്റ്റമേഴ്സിനോട് ഇടപെടുന്ന ബിജോയിയുടെയും റെജിയുടെയും പരിശീലനം മൂലമാകാം അവിടുത്തെ എല്ലാ തൊഴിലാളികളും വളരെ മര്യാദക്ക് ജനങ്ങളുമായി ഇടപെടുന്നവരാണ്. മനു, കോശി എന്നിവർ വർഷങ്ങളായി കസ്റ്റമേഴ്സിൻറ്റെ ആവശ്യം അറിഞ്ഞു അവ നിറവേറ്റാൻ സമർപ്പിതരായവരെപ്പോലെയാണ് ആളുകളുമായി ഇടപെടുന്നത്.

സ്ഥാപനത്തെ താറടിച്ചു കാട്ടുവാൻ രണ്ടു മൂന്നു ദിവസമായി ചില വാർത്തകഫേസ്ബുക്കിലും വാട്ട്സാപ്പിലും മറ്റു ഇന്റർനെറ്റ് സൈറ്റുകളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. കോവിഡ് കാലത്തെ കൊയ്ത്തു ലക്ഷ്യമാക്കി ഫാൻസി സ്റ്റോർ ഒറ്റരാത്രികൊണ്ട് പലവ്യഞ്ജനങ്ങൾ ലഭിക്കുന്ന സൂപ്പർമാർക്കറ്റാക്കിയെന്നും ലൈസൻസില്ലാതെ പലവ്യഞ്ജനങ്ങൾ കൂടിയവിലയ്ക്ക് വിറ്റതിന് സ്ഥാപനത്തിൻറ്റെ ഉടമയുടെ പേരിൽ കേസെടുത്തിരിക്കുന്നുവെന്നുമാണ് വാർത്ത. സമൂഹ മാധ്യമങ്ങൾ വ്യക്തിഹത്യക്കായി ഉപയോഗിക്കുന്നതിൻറ്റെ പ്രത്യക്ഷ ഉദാഹരണമായേ ഇതിനെകാണുവാൻ പറ്റൂ.

സത്യത്തിൽ എന്താണ് നടന്നത്? തിരുവനന്തപുരത്തുനിന്നുമുള്ള ഒരു വിജിലൻസ് ടീം ഏപ്രിൽ 8ന് തുറന്നിരുന്ന എല്ലാ കടകളിലും പരിശോധന നടത്തി. ലോക്ഡൗൺ സമയത്ത് ഫാൻസി സ്റ്റോർ തുറന്നിരിക്കുന്നതു കണ്ട് അവർ ആശാ ഫാൻസിയിലും കയറി. പലവ്യഞ്ജനങ്ങൾ വിൽക്കുന്ന വിവരം അടൂരിലെ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ട് വിജിലൻസ് ടീം പോയി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വന്ന് ലൈസൻസും മറ്റും വേരിഫൈ ചെയ്ത് സ്ഥാപനം ലൈസൻസുള്ള സൂപ്പർ മാർക്കറ്റാണെന്ന് ഉറപ്പാക്കി മടങ്ങി. എട്ടാം തീയതി ഈ സംഭവത്തിനു ശേഷമുളള പ്രവർത്തന സമയത്തും ഒൻപതാം തീയതി മുഴുവൻ സമയവും കട തുറന്ന് വ്യാപാരം സാധാരണ രീതിയിൽ നടന്നു. വ്യാജ വാർത്തയിൽ എന്തെങ്കിലും കഴമ്പുണ്ടായിരുന്നുവെങ്കിൽ കട അപ്പോൾത്തന്നെ അടപ്പിക്കുമായിരുന്നുവല്ലോ. കൂടാതെ, സാധനങ്ങൾ GST ബില്ലടിച്ചു കൊടുക്കുന്നതുകൊണ്ടു അമിത വിലയ്ക്കാണ് കൊടുക്കുന്നതെന്ന ആരോപണവും നിലനിൽക്കുന്നതല്ല.

സ്ഥാപനത്തിൻറ്റെ ഉടമയ്ക്ക് കട തുറന്നില്ലെങ്കിലും ജീവിക്കാനുള്ള സൗകര്യങ്ങളുണ്ട്. പക്ഷെ, ഈ സ്ഥാപനത്തിലുള്ള ഏതാണ്ട് ഇരുപതോളം തൊഴിലാളികൾ അങ്ങിനെയൊരു സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടിലാകും. എല്ലാ ദിവസവും കട തുറക്കാൻ ബിജോയിയേയും റെജിയേയും നിർബ്ബന്ധിതരാക്കുന്ന ഘടകവും മറ്റൊന്നാവില്ല. വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്ക് ഇവരോടൊന്നും ഒരു കടപ്പാടുമുണ്ടാവേണ്ടതില്ലല്ലോ.


Mathews Jacob
www.mathewsjacob.com
10-Apr-2020

Saturday, February 15, 2020

സമ്പാദ്യം എങ്ങനെ സമർത്ഥമായി നടത്താം


അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശ നിരക്കുമൂലം ബാങ്കുകളിലെ ഫിക്സിഡ് ഡിപ്പോസിറ്റ് അനാകർഷകമായി മാറിയിരിക്കുന്നു. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ടമാകാതെ സാധ്യമായതിൽ ഏറ്റവും മൂല്യവർദ്ധനവ് ലക്ഷ്യമാക്കി എങ്ങിനെ നിക്ഷേപിക്കാം എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. ഇതാ ഒരു ലളിതമായ ഉത്തരം. കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സഹോദര സ്ഥാപനമായ ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ നിങ്ങളുടെ നിക്ഷേപങ്ങൾ പല മടങ്ങായി വർധിക്കുന്നു.

35 വയസ്സുള്ള ഒരു വ്യക്തി വർഷം ഒരു ലക്ഷം രൂപാ വീതം 10 വർഷം  അടയ്ക്കുന്ന പ്ലാനിൽ ചേരുന്നുവെന്ന് കരുതുക. അതായത്, 44 വയസ്സുവരെ അദ്ദേഹം നിക്ഷേപം നടത്തുന്നു. 49 വയസ്സ് തുടങ്ങുന്ന സമയത്ത് അതുവരെ വർഷാവർഷം ഡിക്ലയർ ചെയ്തിരുന്ന ബോണസ് തുകകൾ മൊത്തമായി ലഭിക്കുന്നു.  49 വയസ് തികയുന്ന തീയ്യതി മുതൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ 50 വയസ്സ് മുതൽ, വാർഷിക വരുമാനമായി 1.15 ലക്ഷം രൂപാ കിട്ടിത്തുടങ്ങുന്നു. ഇത് ജീവിതാവസാനം വരെ എല്ലാ വർഷവും കിട്ടികൊണ്ടിരിക്കും. അതായത് 10,000 രൂപയോളം മാസം പെൻഷൻ ജീവിതാവസാനം വരെ കിട്ടിക്കൊണ്ടിരിക്കും. (ഒരു മാസത്തെ നിങ്ങളുടെ ആവശ്യം 50,000 രൂപയാണെങ്കിൽ നിങ്ങൾ 5 ലക്ഷം രൂപാ വീതം 10 വർഷം അടക്കേണ്ടിയിരിക്കുന്നു.)

സർവ്വോപരി, പോളിസി ഹോൾഡറുടെ ദേഹവിയോഗത്തിൽ  നിക്ഷേപിച്ച തുകയും (10 ലക്ഷം രൂപാ) ബോണസ്സും നോമിനിക്ക് ലഭിക്കുന്നതുമാണ്. വാർഷിക വരുമാനമായി ലഭിക്കുന്ന തുകയും ടാക്സ്ഫ്രീയാണെന്നുള്ള സത്യം ഫിക്സഡ് ഡിപ്പോസിറ്റ് എന്ന സങ്കൽപ്പത്തെതന്നെ പഴങ്കഥയാക്കുന്നു.

35 വയസ്സുള്ള ഒരു വ്യക്തിക്ക് 50 മുതൽ 99 വയസ്സ് വരെ (44 വർഷം) വാർഷിക പ്രീമിയത്തിന്റെ 120% മാത്രമല്ലെ കിട്ടുള്ളൂവെന്ന് ചിന്തിച്ചേക്കാം. 35 വയസ്സുള്ള വ്യക്തി അദ്ദേഹത്തിന്റെ 1 വയസ്സുള്ള മകന്റെ പേരിൽ പ്ലാൻ എടുത്താൽ മകന്റെ 16 വയസ്സ് മുതൽ 99 വയസ്സ് വരെ (83 വർഷം) ഈ വാർഷിക വരുമാനം ലഭിച്ചുകൊണ്ടിരിക്കും. 1 വയസ്സുള്ള കൊച്ചുമകന്റെ പേരിൽ പദ്ധതിയിൽ ചേർന്നാൽ 60 വയസ്സുള്ള മുത്തച്ചനും മൂന്നാം തലമുറക്കുവേണ്ടി സമ്പാദിക്കാം.

ശരിയാണ്, കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഐസിസിഐ-പ്രുഡൻഷ്യൽ കമ്പനി 2020 ആദ്യം തുടങ്ങിയ പദ്ധതിയാണ്. ഇപ്പോൾ ഐസിസിഐ-പ്രുഡൻഷ്യൽ കമ്പനിക്കു മാത്രമേ സ്വപ്ന പദ്ധതിയുള്ളൂ. നാളെ മറ്റേതെങ്കിലും കമ്പനി ഇതു മാതൃകയാക്കിയേക്കാം. എന്നും അങ്ങിനെ തന്നെയായിരുന്നുവല്ലോ!

കുട്ടികളുടെ പഠനത്തിനും, വിവാഹത്തിനും മറ്റാവശ്യങ്ങൾക്കും ഒറ്റത്തവണ തിരിച്ചു ലഭിക്കുന്ന വിവിധ പ്ലാനുകളും ഇതോടൊപ്പം ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകളൊന്നും യൂണിറ്റ് ലിങ്ക്ഡ് അല്ലാത്തതിനാൽ മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ നിക്ഷേപകനെ ഒരു രീതിയിലും ബാധിക്കയില്ല. Your income is Guaranteed.

Mathews Jacob
+91 7907202897
www.mathewsjacob.com

Monday, January 20, 2020

പൗരത്വ നിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

2019 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്തെങ്ങും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വൻഭൂരിപക്ഷത്തോടുകൂടി 2019 ഏപ്രിലിൽ അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും ഇതൊരു സുവർണ്ണാവസരമായി കാണുകയും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു.

ഈ നിയമഭേദഗതി പഠിക്കുന്ന ആർക്കും ബോധ്യമാകുന്ന ഒരു വസ്തുതയാണ് ഇത് പൗരത്വം കൊടുക്കാനുള്ളതാണ്; ആരുടെയും  പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല എന്നുള്ളത്.  ബി.ജെ.പി ഗവണ്മെന്റ് അവതരിപ്പിച്ച ബില്ലായതുകൊണ്ടു എന്തെങ്കിലും ചതിക്കുഴികൾ ഉണ്ടാവും, ബില്ലിനു ശേഷം  ദേശീയ പൗരത്വ   രജിസ്റ്റർ നടപ്പിലാക്കുന്ന സമയത്തു  മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടും അവരെല്ലാം തടങ്കൽ പാളയങ്ങളിലേക്ക് മാറ്റപ്പെടും എന്നൊക്കെയാണ് കലാപം അഴിച്ചുവിടാൻ കച്ചകെട്ടിയിറങ്ങിയവർ സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിപ്പിച്ചിരുന്നത്. ഈ ദുഷ്പ്രചാരണം അച്ചടി-ദൃശ്യമാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ഒരു വലിയ ജനവിഭാഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ബില്ലിനെതിരെ നുണ പ്രചാരണം നടത്തുന്നവർക്ക്‌ കഴിഞ്ഞുവെന്നത് വസ്തുതയാണ്.

ഇതേവരെ എല്ലാ പാർട്ടിക്കാർക്കും വളരെ പ്രിയങ്കരനായിരുന്ന ഇ.ശ്രീധരനെപ്പോലെയുള്ളവർ ഈ ബില്ലിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലായെന്നും സർക്കാരിൻറ്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ "സംഘി", "മരയൂള" എന്നൊക്കെ വിളിച്ചാക്ഷേപിക്കാനാണ് സൈബർ പോരാളികൾ ശ്രമിച്ചത്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ അധിക്ഷേപിച്ചു നിശ്ശബ്ദരാക്കാനുള്ള ശ്രമം ഫേസ്ബുക്കിൽ വളരെ പ്രകടമാണ്. ഇതെല്ലം തനി വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നു ചിന്താശക്തി രാഷ്ട്രീയപ്പാർട്ടികൾക്കു പണയം വെക്കാത്ത ആർക്കും മനസ്സിലാകും. പക്ഷെ, സൈബർ ആക്രമത്തെ ഭയന്ന് അവർക്കു നിശബ്ദത പാലിക്കേണ്ടതായി വരുന്നു. ഈ നിശബ്ദത ബില്ലിനെതിരായുള്ള സമരാഭാസങ്ങൾക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.


ഡെൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സെയിദ് അഹമ്മദ് ബുക്കാരി പൗരത്വ നിയമ ഭേദഗതി ബിൽ മൂലം ഒരു മുസ്ലിമിനും പൗരത്വം നഷ്ടപ്പെടില്ലായെന്നും പൗരത്വ നിയമ ഭേദഗതി ബില്ലും നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺ  (NRC) എന്നതും തമ്മിൽ ഒരു ബന്ധവുമില്ലായെന്നും വ്യക്തമാക്കുകയുണ്ടായി. ഇങ്ങിനെ വിവരമുള്ള പലരും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ വെറും തെറ്റിദ്ധാരണകൾ മൂലമാണെന്നും ഈ തെറ്റിദ്ധാരണകൾ ശൃഷ്ടിക്കുന്നവരുടെ ലക്ഷ്യം മുസ്ലിംകളുടെ വോട്ടാണെന്നും നിരന്തരം പ്രസ്താവിക്കുന്നെണ്ടെങ്കിലും മാധ്യമങ്ങൾ അതൊന്നും വലിയ രീതിയിൽ പ്രചരിപ്പിക്കുന്നില്ല. (റിപ്പോർട്ട് വായിക്കാം)

എന്താണ് സത്യമെന്നറിയണമെങ്കിൽ ബില്ല് വായിച്ചെങ്കിലേ പറ്റൂ. പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി  ബില്ലിൻറ്റെ കോപ്പി പൊതു ഡോമയിനിൽ ലഭ്യമാണ്. (പൗരത്വ ബിൽ വായിക്കാം ...  HTMLPDF)

എങ്ങിനെയൊക്കെ വായിച്ചു നോക്കിയിട്ടും ഏതെങ്കിലും ഇന്ത്യൻ പൗരൻറ്റെ പൗരത്വം എടുത്തുകളയാനോ അയാളെ നാടുകടത്താനോ തടങ്കൽ പാളയത്തിലേക്കയക്കാനോ ഈ നിയമം കൊണ്ടു കഴിയും അഥവാ അതിനുവേണ്ടി ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന വാദഗതി അംഗീകരിക്കുവാuൻ എനിക്കു കഴിയുന്നില്ല. തികച്ചും വിലകുറഞ്ഞ ദുരുപദിഷ്ടിതമായ ആരോപണങ്ങളായേ ഇവയെ കാണാൻ പറ്റൂ.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നും 31 ഡിസംബർ 2014 നു മുൻപ് ഇന്ത്യയിൽ പ്രവേശിച്ചിട്ടുള്ള  ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല എന്നാണ് ബില്ലിൽ എഴുതിയിരിക്കുന്നത്.

ബില്ലിന്റെ രണ്ടാം ഖണ്ഡിക താഴെ കൊടുക്കുന്നു.

"Provided that any person belonging to Hindu, Sikh, Buddhist, Jain, Parsi or Christian community from Afghanistan, Bangladesh or Pakistan, who entered into India on or before the 31st day of December, 2014 and who has been exempted by the Central Government by or under clause (c) of sub-section (2) of section 3 of the Passport (Entry into India) Act, 1920 or from the application of the provisions of the Foreigners Act, 1946 or any rule or order made thereunder, shall not be treated as illegal migrant for the purposes of this Act;".

വിഭജനത്തിനു ശേഷം ഇന്ത്യയിലേക്കു വന്നിട്ടുള്ള അനധികൃത കുടിയേറ്റക്കാർ കോടിക്കണക്കിനാണ്. പല ഉദ്ദേശത്തോടെ വന്നവർ ഇക്കൂട്ടത്തിലുണ്ട്.

പോലീസിനും അതിർത്തിസംരക്ഷണ സേനാംഗങ്ങൾക്കും കൈക്കൂലി കൊടുത്തിട്ടു കള്ളക്കടത്തു സാധനങ്ങളുടെ വാഹകരായി വന്നവരുമുണ്ട്. (1991 ലെ ലിബറലൈസേഷന് മുൻപ് ഇത് നിത്യ സംഭവമായിരുന്നു. വിദേശ നിർമ്മിത തുണിത്തരങ്ങളും മറ്റു ആകർഷക വസ്തുക്കളും ഗൾഫിൽ നിന്നും വരുന്നവർ മാത്രം കൊണ്ടുവന്നിരുന്ന ഒരു കാലഘട്ടമായിരുന്നു 1991 നു മുൻപ് നിലനിന്നിരുന്നത്. എന്നാൽ ഈ സാധനങ്ങളെല്ലാം ന്യായമായ വിലയ്ക്ക് അമൃതസാറിലും ജമ്മുവിലും ഒക്കെയുള്ള ചില പ്രത്യേക മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. സാധനങ്ങൾ പാകിസ്താനിൽക്കൂടി കള്ളക്കടത്തായി കൊണ്ടുവന്നിരുന്ന ഒരു സമാന്തര വാണിജ്യവ്യവസ്ഥതന്നെയായിരുന്നു ഇത്.) ഇന്ത്യൻ പൗരന്മാരല്ലെങ്കിലും  ഇവരിൽ പലർക്കും ഇന്ത്യയിൽതന്നെ താമസിക്കുന്നതാണ് പ്രിയങ്കരമെന്നതുകൊണ്ടു മാത്രം ഇവിടെ പലവിധ ചെറുതും വലുതുമായ വാണിജ്യ വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടു 1991 നു ശേഷം ജീവിക്കുന്നു. ഇവരിൽ ചുരുക്കം ചിലർ ഇന്ത്യയോടു കൂറു പുലർത്തി ഇന്ത്യൻ പൗരന്മാരെപ്പോലെ ജീവിക്കുന്നുണ്ടാവും. പക്ഷെ, കൂടുതൽ ആളുകളും ചോറിവിടെയും കൂറവിടെയും എന്ന അവസ്ഥയിലാണ്.

ഇതു കൂടാതെ ഇന്ത്യയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ ശത്രുരാജ്യങ്ങൾ പരിശീലിപ്പിച്ചു ആവശ്യമായ  പണവും യുദ്ധോപകരണങ്ങളും കൊടുത്തു അതിർത്തികടത്തി വിട്ടിരിക്കുന്ന ലക്ഷക്കണക്കിനു ഭീകരപ്രവർത്തകരുമുണ്ട്. അവർ ഇന്ത്യക്കാരെന്ന വ്യാജേന ഇന്ത്യയിൽക്കഴിഞ്ഞുകൊണ്ട് ഇന്ത്യാരാജ്യത്തെ ഏതുവിധേനയും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്.

മറ്റു ചിലർ മുമ്പുപറഞ്ഞ രാജ്യങ്ങളിലെ പീഡനം സഹിക്ക വയ്യാതെ പലായനം ചെയ്തെത്തിയവരാണ്. ലാഹോർ-അട്ടാരി ട്രെയിൻ സർവീസ് (സംജോത്താ എക്സ്പ്രസ്സ്) നിലവിലുണ്ടായിരുന്ന സമയത്തു, എന്തെങ്കിലും യാത്രാരേഖകൾ തയ്യാറാക്കി ഇന്ത്യയിലെത്തി ആ രേഖകളുടെ കാലാവധി തീർന്നിട്ടും പല കാരണങ്ങളാൽ തിരിച്ചു പോകാൻ താൽപ്പര്യമില്ലാതെ  ഇവിടെത്തന്നെ തങ്ങിയവരാണിവർ. എണ്ണത്തിൽ താരതമ്യേന കുറവായ (ഏതാണ്ട് മുപ്പതിനായിരം ആളുകൾ), എന്നാൽ അങ്ങേയറ്റം കരുണയർഹിക്കുന്ന ഈ അഭയാർത്ഥികളെയാണ് പൗരത്വ ഭേദഗതി ബില്ലു വഴി അനധികൃത കുടിയേറ്റക്കാർ എന്ന വിഭാഗത്തിൽനിന്നും മാറ്റി ഇന്ത്യൻ പൗരന്മാരായി കണക്കാക്കാൻ ലക്ഷ്യമിടുന്നത്.

ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ മൂന്നു ഇസ്ലാമിക് രാജ്യങ്ങളിൽ ന്യൂനപക്ഷമാണെന്നുള്ള വസ്തുത  സ്‌കൂൾകുട്ടികൾക്കു പോലും അറിവുള്ള ലളിതമായ സത്യമാണ്. പക്ഷെ, ഈ മൂന്നു രാജ്യങ്ങളിലും ന്യൂനപക്ഷ സമുദായങ്ങൾ ഒരു വിവേചനവും നേരിടുന്നില്ലായെന്നും മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്ലിൻറ്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് ദുരുദ്ദേശത്തോടെയാണെന്നും രാജ്യത്തെത്തിയിരിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാർക്കും പൗരത്വം കൊടുക്കണമെന്നുമാണ് ബില്ലിനെ എതിർത്ത് സർക്കാരിനെതിരായ വികാരം സൃഷ്ടിച്ചു മുതലെടുക്കുവാൻ ശ്രമിക്കുന്നവർ പറയുന്നത്. മോഡി സർക്കാരിനെ എങ്ങിനെയെങ്കിലും മറിച്ചിട്ടിട്ടു വേറൊരു സർക്കാർ വന്നാലും വിനാശകരമായ ഈ നടപടി സ്വീകരിക്കും എന്നു ഞാൻ കരുതുന്നില്ല. മാത്രമല്ലാ, പീഡനം സഹിച്ചു പലായനം ചെയ്തെത്തിയവർക്ക് പൗരത്വം കൊടുക്കണമെന്നു കഴിഞ്ഞ 10-20 വർഷങ്ങളായി വാദിച്ചുകൊണ്ടിരുന്ന പല നേതാക്കന്മാരും പ്രതിപക്ഷ പാർട്ടികളിലുണ്ട്; ഇപ്പോൾ അവർ മൗനിബാബാകളായി അഭിനയിക്കുന്നുവെങ്കിലും. വെറും വില കുറഞ്ഞ രാഷ്ട്രീയം!

ഇനി, ഈ രാജ്യങ്ങളിലൊന്നും മതപീഡനം നടക്കുന്നില്ല; അവിടുത്തെ ന്യൂനപക്ഷങ്ങളെയൊക്കെ അവർ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നുണ്ട്; മറിച്ചുള്ളതെല്ലാം സംഘപരിവാറിൻറ്റെ ദുഷ്പ്രചാരണമാണെന്ന വാദത്തിൻറ്റെ യാഥാർഥ്യമെന്തെന്നു പരിശോധിക്കാം. ഞാനിവിടെ ക്രിസ്ത്യാനികളുടെ മാത്രം കാര്യമേ ചൂണ്ടിക്കാണിക്കുന്നുള്ളൂ. പാകിസ്താനിൽനിന്നും പലായനം ചെയ്‌തു ഇന്ത്യൻ പഞ്ചാബിൻറ്റെ പല ഭാഗങ്ങളിലും കഴിയുന്ന ക്രിസ്തുമതം പ്രാക്ടീസ് ചെയ്യുന്ന പലരുമായും അടുത്തിടപഴകുന്നതിനു 1984 മുതൽ 1987 വരെ അമൃതസർ എന്ന സ്ഥലത്തു ജോലി ചെയ്യുമ്പോൾ എനിക്കു കഴിഞ്ഞിട്ടുണ്ട്. അവരുടെയൊക്കെ കണ്ണീരിൽ കുതിർന്ന കഥകൾ ഞാൻ ഒത്തിരി കേട്ടിട്ടുമുണ്ട്. അവയൊക്കെ ഇവിടെ അവതരിപ്പിക്കുന്നതിലും വിശ്വാസയോഗ്യമായത്  ഈ അടുത്ത സമയത്തു അയൽ  രാജ്യങ്ങളിൽ നടന്നിട്ടുള്ള മത പീഡനങ്ങളുടെ വിവരണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നത് ഉദ്ധരിക്കുന്നതായിരിക്കും എന്നു ഞാൻ കരുതുന്നു. അങ്ങിനെയുള്ള ചില സംഭവങ്ങളും റിപ്പോർട്ടുകളും പരിശോധിക്കാം.

ആസിയാ ബീവിയുടെ കഥ

റിപ്പോർട്ട് വായിക്കുക 

2009 ജൂണിൽ പാകിസ്താനിലെ ഒരു ഗ്രാമത്തിൽ ഒരു ബക്കറ്റ് വെള്ളത്തിനെച്ചൊല്ലി സ്ത്രീകൾ തമ്മിലുള്ള നിസ്സാര വാക്കുതർക്കം അതിലുൾപ്പെട്ട ക്രിസ്ത്യൻ സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്നതിൽ വരെയെത്തി. ആ ക്രിസ്ത്യൻ സ്ത്രീയാണ് ആസിയാ ബീവി. പ്രവാചക നിന്ദ എന്ന കുറ്റത്തിന്  കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ വർഷം ഒഴിവാക്കി. പക്ഷെ, അവരെ തൂക്കിക്കൊല്ലണമെന്ന ആവശ്യം മുന്നോട്ടു വച്ച് രാജ്യം മൊത്തം പ്രക്ഷോഭങ്ങൾ നടന്നു. വിഷയത്തിനു അന്താരാഷ്ട്ര മാധ്യമങ്ങളിൽ കിട്ടിയ വലിയ  അന്താരാഷ്ട്ര സമൂഹങ്ങളുടെ സമ്മർദ്ദം മൂലം  ആസിയാ ബീവിയെയും രണ്ടു പെൺമക്കളെയും കാനഡയിലേക്ക് രക്ഷപെടാൻ പാക് സർക്കാർതന്നെ വഴിയൊരുക്കിയെന്നാണ് അറിയുവാൻ കഴിയുന്നത്. (ബി.ബി.സി റിപ്പോർട്ട് വായിക്കുക)

നിസ്സാര വാക്കുതർക്കങ്ങളെ തുടർന്ന് മതനിന്ദ അഥവാ പ്രവാചകനിന്ദ ആരോപിച്ചു ന്യൂനപക്ഷ സമുദായാംഗങ്ങളെ കേസ്സിൽകുടുക്കുകയും ആൾക്കൂട്ടം കൈകാര്യം ചെയ്തു കൊലപ്പെടുത്തുകയും വിഭജനകാലം മുതൽ ഇന്നും പാകിസ്ഥാനിൽ നിലവിലുള്ള ഒരു പ്രക്രിയയാണ്.
(കൂടുതൽ റിപ്പോർട്ടുകൾ)

ഹ്യുമാ എന്ന പെൺകുട്ടിയുടെ കഥ

വത്തിക്കാൻ ന്യൂസിലെ തന്നെ ഒരു റിപ്പോർട്ട് ശ്രദ്ധിക്കാം. കറാച്ചിയിലെ സിയാ കോളനിയിലെ ഹ്യുമാ എന്ന 14 വയസ്സുകാരി പെൺകുട്ടിയെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തു തട്ടിക്കൊണ്ടുപോയി നിർബ്ബന്ധിച്ചു മതം മാറ്റി  ഒരു മുസ്ലിമുമായി വിവാഹവും നടത്തി. (വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് )

ക്രിസ്ത്യൻ യുവതികളെ തട്ടിക്കൊണ്ടുപോകുകയും നിർബ്ബന്ധിച്ചു മതം മാറ്റുകയും ചെയ്യുന്നത് പാകിസ്ഥാനിൽ ഒരു വാർത്തയേ അല്ലായെന്നതാണ് വാസ്തവം.

U.S. Commission on International Religious Freedom (USCIRF) എന്ന അമേരിക്കൻ സംഘടന അവരുടെ പഠനങ്ങളുടെ വെളിച്ചത്തിൽ എത്തിയിരിക്കുന്ന നിഗമനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവിഷയം ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യാനികളോടുള്ള അതിക്രമവും അടിച്ചമർത്തലുമാണെന്നാണ്. (Report)

ലോകമെങ്ങും ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന മതവിഭാഗം ക്രൈസ്തവരാണെന്നാണ് ഇതുപോലെയുള്ള പല അന്താരാഷ്ട്ര സംഘടനകളുടെയും കണ്ടെത്തൽ.

മതത്തിൻറ്റെ അടിത്തറയിൽ കെട്ടിപ്പൊക്കി നിലകൊള്ളുന്ന രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ മാത്രമേ ആക്രമിക്കപ്പെടുന്നുള്ളൂ എന്നു കരുതേണ്ട. ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ടും ക്രിസ്ത്യാനി എന്ന ലേബൽ ചാർത്തുന്നതുകൊണ്ടും ക്രിസ്ത്യാനികളുടെ പീഡനങ്ങളെക്കുറിച്ചുള്ള ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലിങ്കുകൾ ഇവിടെ കൊടുത്തുവെന്നേയുള്ളൂ. ഹിന്ദുക്കളും മറ്റു ന്യൂനപക്ഷ  മതവിഭാഗങ്ങളും സത്യത്തിൽ അതിലും പതിന്മടങ്ങു ക്രൂരത നേരിടുന്നുണ്ട്. കിത്താബ് (പുസ്തകം) പിന്തുടരുന്നവർ എന്നൊരു പരിഗണന ക്രിസ്ത്യാനികൾക്കു ലഭിക്കുന്നുണ്ട്. എന്നിട്ടും ഇതാണ് സ്ഥിതിയെങ്കിൽ ആ പരിഗണന കിട്ടാത്ത മറ്റുള്ളവരുടെ കാര്യം പറയേണ്ടല്ലോ.

ഈ രാജ്യങ്ങളിൽ നിന്നും ഉടുതുണിക്ക് മറുതുണിയില്ലാതെ പ്രാണരക്ഷർത്ഥം പലായനം ചെയ്തു വരുന്നവർക്ക് പൗരത്വം കൊടുക്കുകയെന്നതും വന്നു കയറിയ എല്ലാവർക്കും പൗരത്വം കൊടുക്കുകയെന്നതും രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് മാനുഷിക പരിഗണനയാണെങ്കിൽ രണ്ടാമത്തേത് രാജ്യത്തെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്.

എന്തായാലും പൗരത്വം കൊടുക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ഒരു നിയമഭേദഗതി നിലവിലുള്ള  ഏതെങ്കിലും പൗരന്മാരുടെ പൗരത്വം തിരിച്ചെടുക്കാനാണെന്നുള്ള ഇനിയും തെളിയിക്കപ്പെടാത്ത വാദഗതിക്കു അഭ്യസ്തവിദ്യർക്കിടയിൽപ്പോലും ഇത്ര സ്വീകാര്യത എങ്ങിനെ ലഭിച്ചുവെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ഈ നിയമ ഭേദഗതി തലനാരിഴ കീറി പരിശോധിക്കാനുള്ള നടപടികൾ സുപ്രീം കോടതി ആരംഭിച്ചതിനു ശേഷവും പ്രക്ഷോഭങ്ങളുമായി മുൻപോട്ടു പോകുന്നത് ബില്ലിനെതിരെ തിരിഞ്ഞവർക്കു അവരുടെ വാദങ്ങളിൽ ഒട്ടും ആൽമവിശ്വാസം ഇല്ലായെന്നും മറിച്ചു സുപ്രീം കോടതിയെപ്പോലും സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനുമാവില്ല. ചുരുക്കം ചിലരെങ്കിലും ഇന്ത്യയിലെ സുപ്രീം കോടതിയും മോദിയുടെ കാൽക്കീഴിലാണ്, അവിടെനിന്നും നീതി ലഭിക്കാൻ സാധ്യതയില്ലായെന്നുമുള്ള വിലകുറഞ്ഞ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽക്കൂടി പ്രകടിപ്പിക്കുന്നുമുണ്ട്. ഇതൊക്കെ ഇക്കൂട്ടരുടെ ഉള്ളിലിരുപ്പ് അവരറിയാതെതന്നെ പുറത്തുവരാൻ ഇടയാക്കുന്നുണ്ട്. സത്യത്തിൽ രാഷ്ട്രീയം ഉപജീവനമാർഗ്ഗമായി സ്വീകരിക്കാതെ അധ്വാനിച്ചു ജീവിക്കുന്ന രാഷ്ട്രീയത്തിനുപരിയായി രാഷ്ട്രം എന്ന വികാരം വഹിച്ചു ജീവിക്കുന്ന രാജ്യത്തിലെ ഭൂരിപക്ഷം നിശബ്ദമായി ഇതൊക്കെ ശ്രദ്ധിക്കുകയുമാണെന്നുള്ള വസ്തുത വളരെ പ്രകടമാണ്. അവർ എരിതീയിൽ എണ്ണയൊഴിക്കാനോ ന്യൂനപക്ഷ സഹോദരങ്ങളുടെ മനസ്സിനെ വൃണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നതിനോ തയ്യാറാവുന്നില്ല. അവരല്ല, ഞങ്ങളാണ് ഭൂരിപക്ഷം, രാജ്യം മൊത്തം കത്തുന്നത് കണ്ടില്ലേയെന്നു ചോദിക്കുന്നവർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻറ്റെ സമയത്തെപ്പോലെ കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുകയാണ്.

Mathews Jacob
20-Jan-2020
www.mathewsjacob.com
------------------------------------------

References
1. Citizen Ammendment Act 2019
2. Assiya Beevi, BBC News
3. Case of Hyuma, Vatican News
4. USCIRF Report
Delhi Imam's Statement
6. Taslims Nasrin's Opinion


Tuesday, December 31, 2019

Best Christmas Gift to Your Wife and Children

Protection of ₹ 2.10 Crore- Life Insurance Cover of ₹ 1 Crore + Accidental Cover of ₹ 1 Crore + Critical Illness Cover of ₹ 10 Lacs through iProtect Smart plan of ICICI-Prudential.

Benefits of iProtect Smart
 1. Affordable Premium
 2.  Longer Life Cover (till the age of 85 or if you wish till the age of 99)
 3. It pays on diagnosis of any of the 34 critical illnesses (if opted)
 4. Accidental Death Benefit up to 2 Crore (optional)
 5. In-built Terminal Illness Cover - you get the full sum assured if you are diagnosed with a terminal illness
 6. In-built Premium Waiver on permanent disability due to accident
 7. Tax benefits up to 54,600 under Section 80C, 80D & 10(10D)
 8. Choice of 4 pay out options - lump sum, regular income, increasing income and lump sum + regular income
 9.  It gives you option to buy this policy online under MWP Act
iProtect Smart is a Term Insurance policy. A Term Insurance policy is a product of category “Pure Risk Cover” Insurance policies. Normally, with such products, there is no maturity benefit associated with the policy. The policy will only make a payment to the policyholder when the specified event occurs. While this might also mean that a lot of policyholders may not receive the payment, they along with their families are provided valuable financial protection in the event of an unfortunate occurring of a claim.

These are insurance products in their purest form i.e. they are designed and priced so that the policyholders, as a group, are effectively pooling their premiums in order to pay a benefit for a relatively infrequent, but significant event that might occur. This means that for each policyholder the cost of providing the cover is relatively modest in comparison to the benefit that would be provided if that event arises.

As a result, such policies ensure large sum as life cover for affordable premium rates. For those policies, where a claim does occur the payment made is normally many multiples of the premiums that have been paid.

For example, of 21,171/- annually (exclusive of service tax and educational cess) could help provide a financial cushion of up to 1 Crore in the event of Death or Terminal Illness of the policyholder (example based on a male policyholder aged 35 years, with a 51 year term or coverage until his 86th birthday).

No investment product can provide the same level of benefit for such a low level of premium.
At the rate of 21,171/- per annum he would be paying a total of 10,79,721/- (Ten Lacs Seventy Nine Thousand Seven Hundred Twenty One) for . 1,00,00,000/- (Once Crore) protection.
Further, instead of paying ₹ 21,171/- every year for 51 years, if he opts for limited pay of 5 years payment, the annual premium would be 89,440/-. In that case he would be paying total 4,47,200/- only for the same One Crore rupees protection. (The policy holder would be saving 58.58% over regular payment.)
He can convert this to a 360° protection by adding to the already inbuilt Life & Terminal illness Cover additional Accidental Cover and 34 Critical Illness Cover.

Accidental Cover: The Policy Holder can add another Rupees One Crore Accidental Cover by paying additional 5,900/- to his annual premium 21,171/-. In that case, the annual premium would be 27.071/-.

Critical Illness Cover: He can also add another Rupees Ten Lacs Critical Illness cover by paying additional 6,188/-. In such case, the total premium will be 33,259/- per year.
This way, the policy holder shall be protected for total Rupees Two Crore Ten Lacs. Whereas, the nominee will receive One Crore in the event of death due to natural causes or in the event of declaration by Doctors of Terminal Illness, the nominee will receive Two Crore in the event of an Accidental Death. Because of the additional Critical Illnesses Coverage, the policy holder will get full 10 Lacs at the time of first diagnosis of any of the 34 Critical Illnesses listed.

Married Women’s Protection Act (MWP Act): Last thing you want after buying a term plan is insurance money not given to your near ones like to your wife or children. Your relatives/creditors may wrongfully claim the insurance amount. You have the option to protect it under Married Women’s Protection Act (MWP Act). This will help in removing that last line of worry from your head and in ensuring the payment of full life insurance claim amount to your wife and/or children.

Yes, it’s irresistible for those who care for their families. Also note that this plan of ICICI-Prudential received the Best Insurance Plan award of 2018.

Mathews Jacob
+91 7907202897
www.mathewsjacob.com

Thursday, October 24, 2019

ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - ഒരവലോകനം

കേരളാ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു എൽ.ഡി .എഫും മൂന്നിടത്തു യു.ഡി.എഫും വിജയിച്ചു. മഞ്ചേശ്വരത്തു MLA യുടെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും ആ മണ്ഡലങ്ങളിലെ MLA മാർ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച് എംപി മാർ ആയതു മൂലമാണ് ഉപതെരഞ്ഞെടുപ്പു ആവശ്യമായി വന്നത്. മഞ്ചേശ്വരം യുഡിഫ് നിലനിർത്തിയപ്പോൾ ദീർഘകാലം അവരുടെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും അവർക്കു നഷ്ടമായി. വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തിപ്പോന്ന എറണാകുളത്ത് യുഡിഎഫ്  ഞെങ്ങി ഞെരുങ്ങി കഷ്ടിച്ചു കടന്നുകൂടി. കേരളപിറവിക്കു ശേഷം എൽഡിഎഫ്  തുടർച്ചയായി വിജയിച്ചുപോന്ന അരൂർ അവർക്കും നഷ്ടപ്പെട്ടു.

MLA മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ചെലവേറിയ ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ജനം അംഗീകരിക്കുന്നില്ലായെന്ന പ്രത്യക്ഷമായ ഒരു സന്ദേശം വായിച്ചെടുക്കുവാൻ രാഷ്ട്രീയപ്പാർട്ടികൾ ഇനിയും തയ്യാറായാകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇക്കാര്യങ്ങൾ അംഗീകരിക്കുവാനുള്ള മനോഭാവമല്ലല്ലോ അവർ ഇതേവരെ പ്രകടിപ്പിച്ചിട്ടുള്ളത്.

വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്  ലഭിച്ച 14465 ഭൂരിപക്ഷവും കോന്നിയിൽ ജനീഷ്‌കുമാറിന് ലഭിച്ച 9953 ഭൂരിപക്ഷവും തിളക്കമാർന്നതാണ്. രണ്ടുപേരുടെയും വ്യക്തിത്തമികവിനുള്ള അംഗീകാരമായി ഈ വിജയങ്ങളെ കണ്ടേ പറ്റൂ. ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുത ജാതി മതശക്തികൾക്ക് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനവുമില്ലായെന്നും അവർ പറയുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ അണികൾ വോട്ടു ചെയ്യില്ലായെന്നുമുളള വസ്തുതകൾക്ക് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ അടിവരയിടുന്നു എന്നുള്ളതാണ്. ജനങ്ങൾ നൽകിയ വ്യക്തമായ സന്ദേശങ്ങൾ ജാതി-മത കാർഡിറക്കി കളിക്കാൻ ശ്രമിച്ച സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും ഓർത്തഡോക്സ്‌ സഭയിലെ ചില അച്ചന്മാർക്കും തിരുമേനിമാർക്കും വലിയ അവമതിപ്പുണ്ടാക്കി. ഇവർ പിന്തുണച്ചില്ലായിരുന്നെങ്കിൽ നന്നായേനെയെന്നു പിന്തുണ ലഭിച്ചവർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും.

എനിക്ക് വലിയ സന്തോഷം നൽകുന്ന വിജയം അരൂരിലെ ഷാനിമോൾ ഉസ്മാന്റെതാണ്. ഇങ്ങിനെയുള്ള ചില സംഭവങ്ങളാണ് ദൈവനിഷേധിയായി ഒരു പഴയ കമ്യുണിസ്റ്റ് കുടുംബത്തിൽ ജനിച്ച എന്നെ കാലാന്തരത്തിൽ ദൈവ വിശ്വാസിയാക്കിയത്. ഷാനിമോൾക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട ഷിബു ബേബി ജോണിനും പി.ടി തോമസിനും മറ്റു പ്രവർത്തകർക്കും അവരുടെ പ്രയത്‌നം വൃഥാവിലായില്ലായെന്നു ആശ്വസിക്കാം. അരൂർ ഒരു രാഷ്ട്രീയ പാഠശാലയായി കണ്ടാൽ UDFന്റെ ഭാവി ശോഭനമാകും. പക്ഷെ പാലായിലെ തോൽ‌വിയിൽ പഠിക്കാത്തവർ അരൂരിലെ വിജയത്തിൽ പാഠങ്ങൾ ഉൾക്കൊള്ളുമോ!

ശബരിമല വോട്ടു നേടിത്തരില്ലായെന്നു ഒരിക്കൽക്കൂടി തെളിയിച്ചു. മഞ്ചേശ്വരത്ത് എൽഡിഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് വ്യക്തമായ സന്ദേശമാണ്. കേരളരാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയെന്നത് ആശാവഹം തന്നെ.

UDF തകർന്നു നാമാവശേഷമായി എന്നൊക്കെ മുഖ്യമന്ത്രി വീമ്പിളക്കുന്നുണ്ട്. നല്ലത്… അദ്ദേഹത്തിന് ഒരു നല്ല കൈയ്യടി കൊടുക്കണം...പ്രോത്സാഹിപ്പിക്കണം… അങ്ങിനെ തന്നെ ചിന്തിക്കട്ടെ!അവരുടെ അന്ത്യത്തിന് അങ്ങിനെയൊരു മനോഭാവം തന്നെയായിരിക്കും നല്ലത്. വലിയ ഉയരത്തിൽനിന്നുമുള്ള വീഴ്ചയായിരിക്കുമല്ലോ ശത്രുക്കൾക്കു ആഘോഷിക്കാൻ കൂടുതൽ വക നൽകുന്നത്.


www.mathewsjacob.com

Sunday, May 26, 2019

കേരളം പരാജിതരുടെ നാടോ?

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്?
സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ്‌ മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ, നാലര ലക്ഷം വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചപ്പോഴും അമേഠിയിൽ അദ്ദേഹം സ്മൃതി ഇറാനിയോട് അടിയറവു പറഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നൊക്കെ വീമ്പടിച്ചിട്ടു ഒരു പ്രതിപക്ഷ നേതാവാകാൻ വേണ്ട 55 സീറ്റ് പോലും നേടാൻ കഴിയാഞ്ഞതും ഉണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. അതുകൊണ്ടു ആഘോഷങ്ങൾ പേരിനുമാത്രവും സന്തോഷം ജയിച്ചവർക്കും അവരുടെ കുടുംബങ്ങളിലും മാത്രവുമായി ചുരുങ്ങി.
ഇടതു പക്ഷത്തിൻറ്റെ സ്ഥിതി പരിതാപകരമാണ്. അഞ്ചു സീറ്റെങ്കിലും പിടിച്ചു മുഖം രക്ഷിക്കാമെന്നു കരുതിയിരുന്നവർക്കു പതിനായിരത്തിൽ താഴെ ഭൂരിപക്ഷവുമായി കടന്നുകൂടിയ ഒരു സീറ്റുമായി ആശ്വാസം കണ്ടെത്തേണ്ടതായി വന്നിരിക്കുന്നു. പ്രളയ ദുരിതാശ്വാസത്തിനു പിരിച്ച പണം പോലും കാര്യമായ ഒരു ദുരിതാശ്വാസത്തിനോ പുനർനിർമ്മാണത്തിനോ ചെലവാക്കാതെ ഇപ്പോഴും പഠനങ്ങൾ മാത്രം നടത്തി തടിതപ്പാൻ ശ്രമിക്കുന്ന സർക്കാർ നവോത്‌ഥാനമെന്ന പേരുപറഞ്ഞു ശബരിമല വിശ്വാസികൾക്കെതിരായി വനിതാ മതിൽ തീർക്കുന്നതിന് കോടികൾ ധൂർത്തടിച്ചത് കേരളത്തിലെ ജനങ്ങൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിൽക്കഴിഞ്ഞ ആധുനിക നവോത്‌ഥാന നായകർക്ക് മുഖമടച്ചു കിട്ടിയ വലിയ അടിയായി ഈ തെരഞ്ഞെടുപ്പു ഫലം മാറി. പണംകൊണ്ട് എന്തും നേടാം, നവോതഥാന നായകപ്പട്ടം പോലും, എന്ന് കരുതിയവർക്ക് അത് അത്ര ലളിതമല്ലായെന്നും അക്കാര്യങ്ങൾ  പാർട്ടിസ്‌നേഹികൾക്കല്ല മറിച്ചു മനുഷ്യസ്നേഹികൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും  ബോധ്യപ്പെടാൻ  ജനവിധി പ്രയോജനപ്പെട്ടു. ബംഗാളിലെയും ത്രിപുരയിലെയും കമ്യുണിസ്റ്റ് പാർട്ടിയുടെ അതേ അവസ്ഥയിലേക്കുതന്നെയാണ് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം പാർട്ടി അംഗങ്ങളെയും അനുഭാവികളെയും ഒരുപോലെ ഭയപ്പെടുത്തുന്നു, മ്ലാനവദനരാക്കുന്നു. രാജാവ് നഗ്നനാണെന്ന് പറയാൻ ധൈര്യമുള്ളവരാരും ആ പാർട്ടിയിലില്ലായെന്ന യാഥാർത്ഥ്യം കേന്ദ്രീകൃത ജനാധിപത്യമെന്ന പേരിൽ അടിമവ്യവസ്ഥ എത്രനാൾ വേണമെങ്കിലും തുടരാൻ കഴിയും എന്ന മിഥ്യാബോധം പാർട്ടി നേതൃത്വത്തിനു നൽകുന്നുണ്ട്. സ്വാഭാവികമായും, അവിടെയും ആഘോഷങ്ങൾക്കോ സന്തോഷ പ്രകടനങ്ങൾക്കോ ഒരു സ്ഥാനവുമില്ലല്ലോ.
കുറഞ്ഞ പക്ഷം തിരുവനന്തപുരം, ഒത്താൽ പത്തനംതിട്ടയും കൂടി എന്ന് കണക്കു കൂട്ടിയിരുന്ന ബി ജെ പിക്കും ഒട്ടും ആഹ്‌ളാദം തെരഞ്ഞെടുപ്പു ഫലം നൽകുന്നില്ല. ശബരിമല പ്രശ്നം കൈകാര്യം ചെയ്തതിൽ പിഴവുണ്ടായിയെന്ന ആരോപണം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സ്വാഭാവികമായും ഉയരും. പരാജയ കാരണങ്ങൾ കേന്ദ്ര നേതൃത്വത്തിനോട് വിശദീകരിക്കുന്നതിനും സംസ്ഥാന നേതൃത്വം ഒത്തിരി വിയർപ്പൊഴുക്കേണ്ടി വരും.
എങ്കിലും എല്ലാവർക്കും ആഹ്ളാദിക്കാനായി ഒന്നും ഇല്ലേ? തുക്കട രാഷ്ട്രീയ ചിന്തകൾക്കും അധമ പ്രാദേശിക വികാരങ്ങൾക്കും ഉപരിയായി ഇന്ത്യ എന്ന വികാരത്തെ പ്രതിഷ്ഠിച്ചാൽ ഒരു ഇന്ത്യക്കാരന്  ആഹ്ളാദിക്കാനും ആഘോഷിക്കാനും ധാരാളം കാരണങ്ങൾ ഈ തെരഞ്ഞെടുപ്പു ഫലം നൽകുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളിൽ കൂടുതൽ ഐക്യം ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ അധികാരത്തിൽ വരുമെന്ന് ഒരു പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞേനെ. എങ്കിൽ എൻ.ഡി.എ യുടെ സീറ്റ് നില ഇപ്പോഴത്തേതിലും 80-100 കുറയ്ക്കാൻ കഴിഞ്ഞേനെ. അതായതു 250 മുതൽ 270 സീറ്റ് വരെ എൻ.ഡി.എ നേടി സർക്കാർ രൂപീകരിക്കാൻ കുറെ സീറ്റുകളുടെ കുറവിൽ ഒരു അനിശ്ചിതാവസ്ഥ രാജ്യത്ത് ഉടലെടുക്കുന്ന ദുര്യോഗം. എല്ലാ പാർട്ടികൾക്കും മുന്നണികൾക്കും ചാക്കിട്ടു പിടുത്തവും കുതിരക്കച്ചവടവും നടത്താൻ പറ്റുന്ന ഒരവസ്ഥ. കർണാടക മോഡലിൽ ഒരു സർക്കാരും രൂപീകരിച്ചുവെന്ന് കരുതുക. എന്താവുമായിരുന്നു ഇന്ത്യയുടെ ഭാവി? അങ്ങിനെയുള്ള അപകടസാധ്യതകൾ ഒഴിവാക്കി 350 സീറ്റുകളുടെ പിൻബലത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ജനവിധി ഇന്ത്യൻ ജനത നൽകിയത് ആഹ്ളാദിക്കാനും ആഘോഷിക്കാനും ഉള്ള കാര്യമല്ലേ?
ആക്രമിക്കാൻ ഒരു ബലഹീന നിമിഷം നോക്കി തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ അയൽക്കാരായുള്ള ഒരു രാജ്യത്ത് എപ്പോൾ വേണമെങ്കിലും താഴെ വീഴാം എന്ന നിലയിലുള്ള കർണാടക മോഡൽ സർക്കാരിനേക്കാൾ അഭികാമ്യം സ്ഥിരതയുള്ള കെട്ടുറപ്പുള്ള സർക്കാർ തന്നെയാണ്. അങ്ങിനെയുള്ള ഒരു സർക്കാരിന് നേതൃത്വം കൊടുക്കാൻ നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു വ്യക്തിയെ ലഭിക്കുകയെന്നുള്ളത് നമ്മുടെ രാജ്യത്തിന്റെ പുണ്യമാണ്. ഓരോ രാജ്യസ്നേഹിക്കും ആഹ്ളാദിക്കാനും  ആഘോഷിക്കാനുമുള്ള സമയമാണിത്. രാജ്യത്തെ സൈനികരും കർഷകരും സംരംഭകരും സർക്കാരുദ്യോഗസ്ഥരും മുതിർന്ന പൗരന്മാരും പെൻഷനേഴ്സും കുടുംബിനികളും യുവാക്കളും യുവതികളും വിദ്യാർത്ഥികളും ആഹ്ളാദിക്കുന്ന, ആഘോഷിക്കുന്ന ഈ അവസരം മലയാളി ദുഃഖാചരണത്തിനും  മൗനവ്രതത്തിനും തെരഞ്ഞെടുത്തത് തികച്ചും അനുചിതമാണ്.

Mathews Jacob
www.mathewsjacob.com
+917907202897
26-May-2019


Tuesday, May 21, 2019

നാലര ലക്ഷം രൂപാ ഒരു കോടി രൂപയായി വർദ്ധിക്കുന്ന സ്വപ്നപദ്ധതി

ഐ.സി.ഐ.സി.ഐ - പ്രുഡൻഷ്യൽ  കമ്പനിയുടെ ഒരു സുരക്ഷാ പദ്ധതിയെക്കുറിച്ചാണ് ഈ കുറിപ്പ്.
34 വയസ്സുള്ള ഒരു വ്യക്തി പ്രതിവർഷം 89,440/- (എണ്പത്തിയൊമ്പതിനായിരത്തി നാനൂറ്റിനാല്പതു) രൂപാ വീതം അഞ്ചു വർഷം കൊണ്ട് 4,47,200/- (നാലു ലക്ഷത്തി നാല്പത്തിയേഴായിരത്തിയിരുന്നൂറു)   രൂപാ മാത്രം അടച്ചു ആദ്യത്തെ  വർഷം മുതൽ, അതായതു 34 വയസ്സു മുതൽ, 85 വയസ്സു വരെ തന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സുരക്ഷാ കവറേജ് ഉറപ്പു വരുത്തുന്ന ഒരു പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്ന വ്യക്തിയുടെ പ്രായം അനുസരിച്ചു പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. പ്രീമിയം തുകയിൽ അൽപ്പം വർദ്ധനവോടെ ഈ പ്ലാനിൽ വേണമെങ്കിൽ 99 വയസ്സ് വരെയും കവറേജ് തെരഞ്ഞെടുക്കാം.
മരണശേഷം ഒരു കോടി രൂപാ കിട്ടുന്നതു കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ന്യായമായും ഉയർന്നുവരാം. പരമ്പരാഗത ഇൻഷുറൻസ് പ്ലാനുകളുടെ കവറേജ് 60 അല്ലെങ്കിൽ 70 വയസ്സ് വരെ ആയിരുന്നു. ഇക്കാലയളവിൽ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുർ ചെയ്ത തുക ലഭിക്കുന്നു. കാലയളവിനു ശേഷവും ജീവിച്ചിരുന്നാൽ അടച്ച പ്രീമിയം തുകയും ബോണസ്സും ചേർത്ത് ഒരു തുക survival benefit ആയി ലഭിക്കുന്നു. ഇതായിരുന്നു പരമ്പരാഗത ഇൻഷുറൻസ് പദ്ധതികളുടെ സ്വഭാവം. എന്നാൽ, ഈ  പ്ലാനിൽ സുരക്ഷാ കാലയളവ് 85 അഥവാ 99 വർഷമായി ഉയർത്തിയത് കാരണം survival benefit ലഭിക്കുന്നതിനേക്കാൾ കൂടുതൽ സാധ്യത Sum Assured അവകാശിക്ക്‌ അല്ലെങ്കിൽ നോമിനിക്ക് കിട്ടുവാനാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു കോടി രൂപാ ഉറപ്പായും ലഭിക്കും. ജീവിച്ചിരിക്കുമ്പോൾത്തന്നെ മാരകമായ അസുഖങ്ങൾ പിടിപെട്ടാൽ, പദ്ധതിയിൽ ചേർന്ന വ്യക്തിക്ക് നോമിനിയെ മാറ്റുവാനോ ചികിത്സക്ക് ആവശ്യമായി വന്ന പണം അത് ചെലവാക്കിയ വ്യക്തിക്ക് ലഭ്യമാക്കാനോ ഉള്ള തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം ഈ പദ്ധതിയുടെ വ്യവസ്ഥകളിൽ ഉറപ്പാക്കുന്നുണ്ട്.
അതായത്, നാലര ലക്ഷം രൂപാ ഒരു കോടിയായി വർദ്ധിക്കുന്നു. നിക്ഷേപം 22 ഇരട്ടിയോളം വളരുന്നു. നാലര ലക്ഷം രൂപാ 7% പലിശ നിരക്കിൽ 40 വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താലും 65 ലക്ഷത്തിൽ കൂടുതലായി വർദ്ധിക്കില്ലായെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. സ്വയം ജീവിക്കാൻ മറന്നും എന്തു ത്യാഗവും സഹിച്ചും  അടുത്ത തലമുറയ്ക്കു വേണ്ടി സമ്പാദിക്കാൻ വ്യഗ്രത കാട്ടുന്ന സാധാരണ മലയാളിക്ക്, അത്ര വലിയ ത്യാഗങ്ങളൊന്നും അനുഷ്ഠിക്കാതെ ഒരു നല്ല തുക അടുത്ത തലമുറയ്ക്കു വേണ്ടി കരുതി വെക്കുവാനുള്ള ഒരു സുവർണ്ണാവസരമായി ഇതിനെ കാണാം. ഒരു കുടുംബ സ്നേഹിക്കും ഈ അവസരം കണ്ടില്ലായെന്നു നടിക്കാൻ പറ്റില്ല.
സത്യത്തിൽ, 21,171/- രൂപാ പ്രതിവർഷം അടച്ചു 50 വർഷം കൊണ്ട് 10.5 ലക്ഷം രൂപാ അടക്കേണ്ട പ്ലാൻ അഞ്ചു വർഷത്തെ പ്രീമിയം കാലാവധി തെരഞ്ഞെടുക്കുമ്പോളാണ് 4.5 ലക്ഷം മാത്രമെന്ന സൗജന്യത്തിന് അർഹത നേടുന്നത്. അഞ്ചു വർഷം കാലയളവിനു പകരം 7 വർഷമോ 10 വർഷമോ തിരഞ്ഞെടുക്കാവുന്നതാണ്; അടക്കേണ്ട മൊത്തം തുക ആനുപാതികമായി കൂടും.
"എന്തുകൊണ്ട് ഐ.സി.ഐ.സി.ഐ - പ്രുഡൻഷ്യൽ?"  എന്ന ചോദ്യം ന്യായമായും ഉയരാം. “Ranking of  Insurance Companies” എന്ന് Google ൽ സെർച്ച്‌ ചെയ്യൂ. ലഭ്യമാകാവുന്നതിൽ ഒരു റിസൾട്ട്‌ ലിങ്ക് താഴെ കൊടുക്കുന്നു.
10 Best Insurance Companies in India
സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല. പ്രായം കൂടുന്തോറും അടക്കേണ്ട തുക കൂടിക്കൊണ്ടേയിരിക്കും.
നിക്ഷേപ - സുരക്ഷാ പദ്ധതികളേക്കുറിച്ചു കൂടുതൽ അറിയുവാൻ വിളിക്കുക:

Mathews Jacob
Mobile: +91 7907202897
email: mathews.jacob@hotmail.com

Friday, April 19, 2019

എന്റെ ബി.ജെ.പി പ്രവേശനം

2019 ലെ 17-)൦ ലോകസഭാ തെരഞ്ഞെടുപ്പിനെ സാധാരണയായുള്ള തികഞ്ഞ നിസ്സംഗതയോടെ തുടക്കം മുതൽ നോക്കിക്കണ്ട ഒരു വ്യക്തിയായിരുന്നു ഞാൻ. ആരു വിജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലൊരു തണുപ്പൻ ചിന്താഗതി. നരേന്ദ്രമോദിയുടെ 5 വർഷത്തെ ഭരണത്തിനെതിരായി എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, നോട്ടു പിൻവലിയ്ക്കൽ, GST മുതലായ പരിഷ്കാരങ്ങളെ എന്റെ സുഹൃത്തുക്കൾ വീറോടെ എതിർത്തപ്പോൾ അവയുടെ നല്ല വശങ്ങളെക്കുറിച്ചു അങ്ങേയറ്റം വാചാലനായ ഒരു വ്യക്തിയുംകൂടി ആയിരുന്നു ഞാൻ. എങ്കിലും ഒരു ഭരണമാറ്റം ജനാധിപത്യ സംവിധാനത്തിനു തികച്ചും യോജിച്ചതാണ്; അതുകൊണ്ടുതന്നെ ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നൊരു മനോഭാവമായിരുന്നു ഏപ്രിൽ ആദ്യവാരം വരേയും എനിക്കുണ്ടായിരുന്നത്.

സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് എതിർപ്പോ താല്പര്യമോ ഇല്ലായിരുന്നു. ഒരു പക്ഷെ പതിനഞ്ച് വർഷത്തെ എയർഫോഴ്‌സ് ജീവിതം ആയിരിക്കാം എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണാനുള്ള മാനസികാവസ്ഥ എന്നിലുണ്ടാക്കിയത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണുകയെന്നു പറയുമ്പോൾ ദേശീയപാർട്ടികളെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പ്രാദേശികപ്പാർട്ടികളോട് എനിക്കു വലിയ അവജ്ഞയാണ്. ദേശീയപ്പാർട്ടികളിൽ സ്ഥാനമാനങ്ങൾ ലഭിക്കാൻ പ്രയാസമാണെന്ന തിരിച്ചറിവിൽ പെട്ടെന്നു നേതാവാകാൻ ഉണ്ടാക്കിയ പാർട്ടികളാണ് പ്രാദേശികപ്പാർട്ടികളിൽ മിക്കതും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സി.പി.എം, സി.പി.ഐ പാർട്ടികൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശികപ്പാർട്ടികളല്ലേയെന്ന ചോദ്യം ഉയർന്നേക്കാം. പക്ഷെ ദേശീയ കാഴ്ച്ചപ്പാടുള്ള പാർട്ടികളായിട്ടാണ് ഞാൻ അവയെ കാണുന്നത്.

മാർച്ച് മാസം അവസാനത്തോടുകൂടി എന്റെ മനസ്സിൽ വലിയ ആശങ്കകൾ ഉടലെടുക്കുവാൻ തുടങ്ങി. വയനാട്ടിൽ സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ചു ഒരു തീരുമാനത്തിൽ എത്താൻ രാഹുൽ ഗാന്ധി പത്തു ദിവസം എടുത്തു. ഇത് അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷ അപ്പാടെ മറിച്ചു. ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാൻ പ്രാപ്തിയില്ലാത്ത ഒരാൾ പ്രധാനമന്ത്രി ആകുകയും കഴിഞ്ഞ അഞ്ചു വർഷക്കാലം നരേന്ദ്രമോദി നേരിട്ടപോലുള്ള വെല്ലുവിളികൾ, പ്രത്യേകിച്ച് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നേരിടേണ്ടി വന്നാൽ അവയെ എങ്ങിനെ അതിജീവിക്കും എന്ന ചോദ്യം എന്റെ മനസ്സിൽ പല സംശയങ്ങൾക്കും വിത്തുപാകി. രാഹുൽ ഗാന്ധി പക്വതയാർജ്ജിച്ചുവെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന ഒരു തിരിച്ചറിവ് എനിക്കുണ്ടായി.

കൂടാതെ, ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെന്ന നിലയിൽ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടുതൽ പഠിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായി. ദേശീയ മാധ്യമങ്ങളിൽ വന്ന പഠനങ്ങളും സർവ്വേകളും പഠിച്ചപ്പോൾ കുറെ യാഥാർഥ്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടു. എന്റെ പഠനങ്ങളിൽ എനിക്ക് സംശയലേശമന്യേ ബോധ്യപ്പെട്ട കാര്യങ്ങളാണ് താഴെ അക്കമിട്ടു നിരത്തുന്നത്.
 1. പ്രതിപക്ഷ നിരയിൽ അനൈക്യം നില നിൽക്കുന്നു; അവർക്കിടയിൽ ഒരു ധാരണയും ഉണ്ടാവാൻ സാധ്യതയില്ല.
 2. കോൺഗ്രസ്സിന് 60 സീറ്റുകളിൽ കൂടുതൽ കിട്ടുവാൻ ഒരു സാധ്യതയുമില്ല.
 3. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയാലും ഡി.എം.കെ ഒഴിച്ച് ഒരു പാർട്ടിയും രാഹുൽ ഗാന്ധിയെ പ്രാധാനമന്ത്രി അകാൻ അനുവദിക്കില്ലാ.
 4. എസ്.പി യും ബി.എസ്.പിയും രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിക്കുവാൻ ആവുന്നതെല്ലാം ചെയ്യും.
 5. പ്രതിപക്ഷപ്പാർട്ടികൾ ഒരു കർണാടക മോഡൽ ആണ് സ്വപ്നം കാണുന്നത്. ഇത്തവണ ആർക്കും ഭൂരിപക്ഷം കിട്ടാത്ത ഒരവസ്ഥ സൃഷ്ടിച്ചു അതിൽനിന്നും മുതലെടുപ്പ് നടത്തണം. ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് മാറിയാലും, പ്രധാനമന്തിസ്ഥാനം മറ്റേതെങ്കിലും പാർട്ടിക്ക് കൊടുത്തിട്ട് കോൺഗ്രസ് നിരുപാധികം പിന്തുണക്കും എന്നവർ വിശ്വസിക്കുന്നു.
രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നതിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കരുത്; ബി,ജെ.പിയെ പിന്തുണക്കുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത് എന്നൊരു ഉൾവിളി എനിക്കുണ്ടായി. തന്നെയല്ലാ, ബി.ജെ.പി  ഒരു വർഗ്ഗീയപ്പാർട്ടിയാണെന്നുള്ള പ്രചാരണവും അഴിമതിവിരുദ്ധനായ നരേന്ദ്ര മോഡിയെ അഴിമതിക്കാരനെന്നു ചിത്രീകരിച്ചതും എന്റെ മനസ്സിൽ ഒരു സഹതാപതരംഗം സൃഷ്ടിച്ചു. "ചൗക്കിദാർ ചോർ ഹൈ" എന്ന മുദ്രാവാക്യം വ്യക്തിഹത്യ ലക്ഷ്യമാക്കിയായിരുന്നുവെന്നു വ്യക്തമായിരുന്നു. പിന്നെ ആലോചിച്ചു സമയം കളഞ്ഞില്ല. 2019 ഏപ്രിൽ 16 നു ഞാൻ ബി.ജെ.പിയിൽ അംഗത്വം എടുത്തു. അന്നു മുതൽ ബി.ജെ.പി യുടെ അടൂരിലെ സ്ഥാനാർത്ഥി കെ.സുരേന്ദ്രനു വേണ്ടി തികഞ്ഞ അൽമാർത്ഥതയോടെ പ്രവർത്തിക്കുന്നു.
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചാൽ വിജയിക്ക് കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാണെന്ന് ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് അറിയാവുന്ന ആർക്കും ഊഹിക്കാവുന്ന ലളിതമായ സാധ്യതയാണല്ലോ! കേരളത്തിനു വലിയ നേട്ടങ്ങൾ അതുവഴി കൊയ്യുവാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.Mathews Jacob
19-Apr-2019

Friday, March 1, 2019

Welcome Home Wing Commander

Welcome Home Wing Commander


For the entire nation, today’s hero is Wing Commander Abhinandan Varthaman. He is due to be released today and he is expected to walk over the border at Wagah somewhere in the evening.
All credits go to the international leaders actively engaged in averting an escalation in the situation between India and Pakistan. In last 24 hours, several visits to the office of Pakistan PM Imran Khan by diplomats of U.S, Saudi Arabia and UAE took place. Telephone calls between these offices were relentless. All responsible persons of the embassies of these nations at Islamabad played all diplomatic cards they could come up with to mitigate the situation. Mr. Antonio Guterres, Spokesperson for United Nations Secretary General Stephane Dujarric, welcomed Pakistan’s step to release the captured Indian Pilot on Friday as a “Very Much Welcomed Step”.
Wing Cdr Abhinandan Varthaman

Many eminent persons of the world urged Imran Khan Government to release the captured Pilot as early as possible as a gesture of the Pak government’s commitment to peace in the region. Fatima Bhutto, the granddaughter of former PM of Pakistan Zulfikar Ali Bhutto wrote in New York Times: “We have spent a lifetime at war. I do not want to see Pakistani soldiers die. I do not want to see Indian soldiers die. We cannot be a subcontinent of orphans”. I am sure, in this matter Fatima Bhutto is not alone. I have had many Pakistani friends when I was in Saudi Arabia and Qatar. Barring some aged goons, most of them were young, energetic, enthusiastic youth wanted to see peace prevailing between the two nations. And, I think the greatest pressure on Pak government not to take any foolish steps is from the educated youth of the nation.


Wing Commander Abhinandan Varthaman was the Pilot of a Mig 21 ‘Bison’ that was part of a fleet of Migs scrambled to encounter a bunch of Pakistan’s F-16 Fighting Falcon aircrafts spotted violating the line of control on Indian Air Force's radar screens.The F-16 fleets were heading towards some vital airbases and army bases in Indian territory when the Mig-21 aircrafts encountered them. Seeing that they are detected and defended from the Indian soil, the F-16s somersaulted and fled to home sky. But the Bison jet followed the fleeing F-16s to PoK (Pakistan occupied Kashmir) on the other side of LoC (Line of Control) daringly. At a point of time of this action, the Mig piloted by Wing Commander Abhinandan Varthaman was caught in between two hostile F-16s. Even when he was in the enemy’s airspace between two enemy aircrafts that are well known to be much superior to the Mig aircraft he was flying, he did not lose his presence of mind. Disregarding his vulnerability and the inferiority of the machine, he continued his fight and downed one F-16 that was chasing him. But the other F-16 fired at him and his Mig started showing toms of losing control. Following the emergency operating procedure to be adopted in such a situation, he pressed the ‘Eject’ button and his seat in the cockpit separated from the aircraft. In a few fractions of seconds, the Mig perished in fire. The parachute attached with the ejected seat inflated and he landed safely. It was only when the locals gathered around him he realized that he was on enemy’s soil.


There are many versions on the web about what happened after his landing on Pakistani soil. Government of India asked Youtube to remove most of the unauthenticated videos. We may have to wait till Abhinandan himself come out in public explaining his experience. Certainly, it would be only after the debriefing that may take a few days or even a week. Nevertheless, it should be mentioned that it is high time for India to antiquate these Russian built jets- Mig-21s, as they are very old and totally outdated. Mig-21 Bison is the improved version of the original Mig-21. But they have had their innings and, India needs to spend lavishly to acquire modern fighter aircrafts. It's a matter of pity that we continue to send our young air warriors with such oudated aircrafts to face an enemy equipped with much superior aircrafts. It is a scenario where we have equipment of inferior quality and manpower of superb quality. Airmen like Wing Commander Abhinandan Varthaman are assets of the nation. The Government should ensure proper equipment at their disposal to make the utmost use of the high quality manpower we have. Meanwhile, Welcome home Wing Commander.
Wagah Border
01-Mar-2019
Mathews Jacob
www.mathewsjacob.in

Saturday, December 29, 2018

From Religion to Spirituality

From Religion to Spirituality


Normally I don’t make much comments to unending Facebook posts fearing the nature of the troll in the social media. However, I happened to write comment to a Facebook post of a friend that religion never solved any problems of humanity, and, at the same time, it must own responsibility for almost all problems of human beings. As expected, there came many protests on the comment I made. People were wondering why an important office holder of a Church talked against religion.

Alright, I realise there is a need for an explanation from my side. First, I did not go running behind the position of Trustee of Sacred Heart Catholic Church- Adoor. I was compelled to take up the responsibilities at a critical juncture and I could not refuse considering my association with the church from childhood days. In fact, I availed the opportunity to give something back to the community that played a role in bringing me up. Secondly, throughout my life, I have been looking at religion from different view points.

"From Religion we should graduate to Spirituality". This was quoted by the former President of India Mr. A.P.J Abdul Kalam in one of his speeches. Obviously, he meant that after practicing religion for a long time, the adept will graduate to Spirituality and religion will not be a necessity for that person from that point of time.

In my opinion, this should be considered as either the only use or one of the uses of religion. Religion can trigger the spiritual transformation within a person. Though religion cannot solve any problems of humanity, spirituality can! That means, religion is indirectly helping humanity. But the question is, are we really interested in graduating to spirituality? The answer seems to be no. We are rather afraid to come out of the shell of religion and step into the world of spirituality. We are unable to cut the fragile rope with which we were tied to the religion and free ourselves to make the entry to spirituality possible. It is often a scenario like a student who passed out from school and joined college is still lingering around the school without attending his classes in college.

We know that the rope with which we are tied up with religion is fragile. If we want, we could break it with just a shake. Instead, we prefer to get entangled with the rope and make the knot more complicated so that liberation to spirituality becomes impossible. This is the simple process of transforming to religious fundamentalism.

The so-called priesthood of every religion plays a vital role in transforming devotees to fundamentalists. In fact, they don’t want to lose a devotee as the group of devotees is the foundation of their very existence. They feed more and more superstitions and rituals to the devotees to keep them under intoxication steadily. This is when the religion becomes opium.

The clergy also makes use of certain concessions to the devotees to ensure that they become lifelong slaves of the religion. A space in cemetery, admissions to schools and colleges owned by corporate management of the religious sect and jobs in institutions controlled by those managements are used as instigation. It's a simple give and take arrangement. Accepting the titbits thrown towards us we allow ourselves to be fooled. It would require tremendous courage to refuse the sundry things and live as one’s original self. If that path is chosen, one will have to face a lot of challenges throughout his/her life. An ordinary person would not endeavour it.

I really think that a middle path is possible. Stay with whatever religion we are born into and let the priesthood know that the fooling around is both ways. At the same time, search for the ultimate truth. Accept spirituality as the way of life.

Think for a moment. Is there anything serious about the religion we belong to? Are we not there only because our parents belonged to that religion? Is it really with total conviction that we say ours is the true religion and only through this religion one can enter heaven? Do we really care for heaven and hell?

I’m a Christian. That’s because my parents were Christians and I have inherited that attribute by birth. Knowing that fact well enough, I have respect for all religions. I have even more respect for Hindus as it was because of their magnanimity that other religions flourished in this soil. I also believe that India continues to be a secular nation only because Hindus are the majority. If the majority had been any other religion, the nation would have been a republic of that religion by now.

29-Dec-2018
Mathews Jacob
www.mathewsjacob.in

Thursday, December 13, 2018

ചില മതാതീത ചിന്തകൾ

ചില മതാതീത ചിന്തകൾ


മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റിനു comment ആയി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. comment ഇടുമ്പോൾത്തന്നെ ഇത് ഒരു ചർച്ചയായി പരിണമിക്കുമെന്നറിയാമായിരുന്നു.  പ്രതീക്ഷിച്ചതുപോലെ പല സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പ്രതിഷേധം അറിയിച്ചു. അതുകൊണ്ട്  ഒരു  വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.

“From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത്. മതത്തിൽ നിന്നും ആത്മീയതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്.
മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക്  സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ആത്മീയതയ്ക്കു കഴിയും.

പക്ഷെ, മതത്തിന്റെ പുറന്തോട് പൊളിച്ചു ആത്മീയതയിലേക്ക് പ്രവേശിക്കാൻ നാം മടിക്കുന്നു, ഭയക്കുന്നു. മതത്തിൽ നിന്നും ആല്മീയതയിലേക്കു വളരുവാൻ നമുക്ക് കഴിയുന്നില്ലായെന്നതുതന്നെയല്ലേ നമ്മുടെ ദുര്യോഗം. മതവുമായി നമ്മെ ബന്ധിപ്പിച്ചിരിക്കുന്ന കയർ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രനായി ആല്മീയതയിലേക്കു പ്രവേശിക്കുന്നതിനു പകരം ആ കയറുകൊണ്ട് കൂടുതൽ കൂടുതൽ കുരുക്കുകൾ സൃഷ്ടിച്ചു മോചനം അസാധ്യമാക്കുകയല്ലേ നാം സത്യത്തിൽ ചെയ്യുന്നത്?

Graduation കഴിഞ്ഞിട്ടും മതത്തിന്റെ പൊളിഞ്ഞ പുറന്തോടിൽ ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയാണ് മതങ്ങളിൽ നാം കാണുന്നത്. സ്‌കൂളിൽ നിന്നും പാസ്സായി കോളേജിൽ ചേർന്ന വിദ്യാർത്ഥി കോളേജിലെ ക്‌ളാസ്സിൽ കയറാതെ സ്‌കൂളിന്റെ ചുറ്റുവട്ടത്തുതന്നെ കറങ്ങി നടക്കുന്ന ഒരവസ്ഥ. മതങ്ങളുടെ പൗരോഹിത്യം അഥവാ മത നേതൃത്വം ഇതിനെ പ്രോത്സാഹപ്പിക്കുന്നു എന്നതാണ് വ്യക്തികളുടെ ആത്മീയവളർച്ചയ്ക്കുള്ള പ്രധാന തടസ്സം. മത നേതൃത്വം വ്യക്തിയെ അങ്ങിനെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. പലവിധമായ അന്ധവിശ്വാസങ്ങളിൽ വ്യക്തിയെ തളച്ചിട്ട് അവൻറെ മതം വിട്ട് ആത്മീയതയിലേക്കുള്ള ഉയർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മത കാര്യസ്ഥർ മതത്തെ കച്ചവട സ്ഥാപനങ്ങളാക്കി  മാറ്റി. അവരുടെ നിലനിൽപ്പിന് ഇതാവശ്യവുമാണ്. ശ്‌മശാനത്തിലെ ആറടി മണ്ണും മതത്തിന്റെ അഥവാ സഭയുടെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിയും ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് പഠിക്കുവാൻ അവസരവും ഒക്കെ പ്രലോഭനങ്ങളായി വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

ഏതെങ്കിലും മതത്തിൽ അംഗത്വമെടുത്താൽ മരണാനന്തരം സ്വർഗ്ഗത്തിൽ എത്താനുള്ള പാസ്പ്പോർട്ട് ആയിയെന്നു ഞാൻ വിശ്വസിക്കുന്നില്ല. മതത്തിൽ വിശ്വസിക്കണോ ദൈവത്തിൽ വിശ്വസിക്കണോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മതം മനുഷ്യന് അത്ര അത്യാവശ്യമുള്ള ഒരു കാര്യമല്ലായെന്നു കരുതുന്നവരിലും ഉറച്ച ദൈവവിശ്വാസികളുണ്ടാവും. ഒരു വ്യക്തിയുടെ ദൈവം എന്ന സങ്കല്പം അവന്റെ ഉള്ളിന്റെ ഉള്ളിൽ അവനറിയാതെ തന്നെ രൂപപ്പെടുന്നതല്ലേ? ഒരു വ്യക്തിയും ദൈവവുമായുള്ള ബന്ധത്തിന് മതവും പുരോഹിതരും ഒക്കെ ജീവിതത്തിലുടനീളം അനിവാര്യമാണോ? മതത്തിന്റെയും പുരോഹിതരുടെയും ഇടപെടൽ ഇല്ലാതെ ഒരു വ്യക്തിക്ക് ഈശ്വര സാക്ഷാൽക്കാരം സാധിക്കില്ലേ?

മതത്തിന്റെ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കുവാൻ ചെറുപ്പം മുതൽ എൻറെ മനസ്സ് വെമ്പുന്നുണ്ട്. എല്ലാവരും സഹോദരീ സഹോദരങ്ങൾ… മാനവികത എന്ന മതം മാത്രം. വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങൾ ഉള്ള സഹോദരങ്ങൾ പരസ്പരം കലഹിക്കാതെ കഴിയുന്ന ഭവനങ്ങൾ ആയിരുന്നു നമ്മുടേതെങ്കിൽ നമ്മുടെ നാട് ദൈവത്തിൻറെ സ്വന്തം നാടു തന്നെ ആകുമായിരുന്നില്ലേ! എങ്കിൽ നാം ജീവിക്കുന്ന ഈ ലോകം എത്ര സുന്ദരമായേനേ! ഇഹലോകവാസം എത്ര സന്തോഷപ്രദമായേനെ!

ഒരു മതത്തിൽ പിറന്നു വീണതു കൊണ്ടുമാത്രം അവിടെത്തന്നെ നിൽക്കുന്നവരല്ലേ നാമെല്ലാവരും? എങ്കിൽ, എൻറെ മതം മാത്രമാണ് ശരി മറ്റു മതങ്ങൾ ശരിയല്ലായെന്നു പറയുന്നവരെ ഒറ്റപ്പെടുത്തുകയല്ലേ കാലത്തിന്റെ ആവശ്യം?

എനിക്ക്  എല്ലാ മതങ്ങളോടും ബഹുമാനമുണ്ട്. ഹിന്ദുയിസത്തോടും ഹിന്ദുക്കളോടും സത്യത്തിൽ കൂടുതൽ ബഹുമാനമുണ്ട്; അവരുടെ വലിയ മനസുകൊണ്ടാണല്ലോ മറ്റു മതങ്ങൾ ഈ മണ്ണിൽ തഴച്ചു വളരാൻ ഇടയായത്. എന്നാൽ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നാഗ്രഹിക്കുന്ന അഭിനവ ഹിന്ദുക്കളോടു പരമ പുച്ഛമാണുതാനും. കൂട്ടത്തിൽ ഒരു തിരിച്ചറിവു കൂടി പങ്കു വെയ്ക്കണം- ഹിന്ദുക്കൾ ഈ രാജ്യത്തെ ഭൂരിപക്ഷമായതാണ് ഇന്ത്യ ഒരു മതേതര രാഷ്ട്രമായി ഇപ്പോഴും നിലനിൽക്കാൻ കാരണം. മറ്റേതെങ്കിലും മതമായിരുന്നു ഇവിടുത്തെ ഭൂരിപക്ഷ മതമെങ്കിൽ ആ മതത്തിന്റെ രാഷ്ട്രമായി ഇന്ത്യ എന്നേ മാറുമായിരുന്നു!

13-Dec-2018
Mathews Jacob
www.mathewsjacob.in

കോഴിക്കോട് വിമാനാപകടം

  2020 ആഗസ്റ്റ് 7 ന് വൈകിട്ട് കോഴിക്കോട് (കരിപ്പൂർ) എയർപോർട്ടിൽ നടന്ന വിമാനാപകടത്തിൻറ്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു....