Skip to main content

Posts

Showing posts from April, 2007

പടിപ്പുരയിൽ കുടുംബത്തിൻറ്റെ ഹൈന്ദവ പശ്ചാത്തലം

  എൻറ്റെ പിതാവ് ശ്രീ പടിപ്പുരയിൽ ചാക്കോസാർ എനിക്കു നൽകിയ പ്രബോധനം അനുസരിച്ചു എൻറ്റെ കുടുംബവീടായ വടക്കടത്തുകാവിലെ പടിപ്പുരയിൽ കുടുംബത്തിൽ കുറേ വർഷങ്ങൾക്കു മുൻപ് സഞ്ചാരിയായ ഒരു സിദ്ധൻ വരികയുണ്ടായിയെന്നും അന്നത്തെ എൻറ്റെ പൂർവ്വ പിതാക്കന്മാരോടുണ്ടായ സൗഹൃദവും അടുപ്പവും മൂലം പിന്നീട്‌ അവിടം വിട്ടുപോകാതെ വർഷങ്ങളോളം ജീവിച്ചു അവിടെത്തന്നെ സമാധിയായിയെന്നുമുള്ള വിവരങ്ങൾ തലമുറകളായി പകർന്നു കിട്ടിയിട്ടുള്ളതാണ്. അങ്ങിനെ പടിപ്പുരയിൽ കുടുംബത്തിലെ ഒരംഗമായിത്തീർന്ന ആ സിദ്ധൻ ഹിന്ദു പുരാണങ്ങളിലും ബൈബിളിലും അഗാധമായ അറിവുള്ളവനായിരുന്നുവെന്നാണ് അറിയുവാൻ കഴിഞ്ഞത്. പക്ഷെ ഈശ്വരസാക്ഷാൽക്കാരത്തിന് മതമല്ല ആവശ്യം മറിച്ചു ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഈശ്വരചൈതന്യത്തെക്കുറിച്ചുള്ള ബോധമാണ് വേണ്ടത് എന്ന തത്വത്തിലായിരുന്നു സിദ്ധൻറ്റെ വിശ്വാസം. അപ്പോഴും എല്ലാ മതങ്ങളെയും ഒരുപോലെ കാണാനും മതത്തിൻറ്റെ കണ്ണാടിയിൽക്കൂടിയല്ലാതെ വ്യക്തികളെ കാണുവാനും ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു. പടിപ്പുരയിൽ കുടുംബത്തിൽ ആ കുടുംബത്തിലെ ഒരംഗമായി ജീവിക്കാൻ അദ്ദേഹത്തിൻറ്റെ ഹൈന്ദവ വിശ്വാസം ഒരു വിലങ്ങുതടിയായില്ല. അതുപോലെതന്നെ ക്രൈസ്തവമതവിശ്വാസികളായി