Skip to main content

Posts

Showing posts from May, 2012

സഖാവ് ടി.പി ചന്ദ്രശേഖരൻറ്റെ കൊലപാതകം

പതിനെട്ടാമത്തെ വയസ്സിൽ സിപിഐ(എം)ൻറ്റെ നെല്ലച്ചേരി ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി 49-ആം വയസ്സുവരെ പാർട്ടിയുടെ പല ഘടകങ്ങളിലും പ്രവർത്തിച്ചു നിസ്വാർത്ഥ സേവനം കാഴ്ചവെച്ച, പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരുത്തമ സഖാവായിരുന്നു ടി.പി ചന്ദ്രശേഖരൻ. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാന ജോയൻറ്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.(എം)ൻറ്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗവുമായിരുന്നു. സിപിഐ(എം)ൽ കടുത്ത ആശയസംഘർഷങ്ങളും വിഭാഗീയതയും നിലനിന്നിരുന്ന കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻറ്റെ അനുഭാവിയായിരുന്നു ചന്ദ്രശേഖരൻ. വി.എസ് അനുയായികളെ തിരഞ്ഞുപിടിച്ചു പുകച്ചു പുറത്തുചാടിക്കുന്ന പ്രക്രിയയിൽ 2009-ൽ  ചന്ദ്രശേഖരനും പാർട്ടിക്ക്‌ പുറത്തായി. സിപിഐ(എം) വിമതർ ഒത്തുകൂടി റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം കൊടുത്തു മാർക്സിസ്റ്റ് പാർട്ടിയിലെ ആശയസമരം തുടർന്നു. വി.എസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തിൽതന്നെ ഒത്തുതീർപ