കേരളാ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു എൽ.ഡി .എഫും മൂന്നിടത്തു യു.ഡി.എഫും വിജയിച്ചു. മഞ്ചേശ്വരത്തു MLA യുടെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും ആ മണ്ഡലങ്ങളിലെ MLA മാർ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച് എംപി മാർ ആയതു മൂലമാണ് ഉപതെരഞ്ഞെടുപ്പു ആവശ്യമായി വന്നത്. മഞ്ചേശ്വരം യുഡിഫ് നിലനിർത്തിയപ്പോൾ ദീർഘകാലം അവരുടെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും അവർക്കു നഷ്ടമായി. വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തിപ്പോന്ന എറണാകുളത്ത് യുഡിഎഫ് ഞെങ്ങി ഞെരുങ്ങി കഷ്ടിച്ചു കടന്നുകൂടി. കേരളപിറവിക്കു ശേഷം എൽഡിഎഫ് തുടർച്ചയായി വിജയിച്ചുപോന്ന അരൂർ അവർക്കും നഷ്ടപ്പെട്ടു. MLA മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ചെലവേറിയ ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ജനം അംഗീകരിക്കുന്നില്ലായെന്ന പ്രത്യക്ഷമായ ഒരു സന്ദേശം വായിച്ചെടുക്കുവാൻ രാഷ്ട്രീയപ്പാർട്ടികൾ ഇനിയും തയ്യാറായാകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇക്കാര്യങ...