Skip to main content

Posts

Showing posts from April, 2020

അടൂരിലെ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ്

എഴുപതുകളുടെ ആരംഭത്തിലാണ് എൻറ്റെ    ബന്ധു കൂടിയായ പരേതനായ കോയിക്കലേത്തു തോമാച്ചായൻ ഇപ്പോൾ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഫാൻസി സ്റ്റോർ ആരംഭിക്കുന്നത്. ഏതാണ്ട് ഒരു വർഷക്കാലത്തോളം ആ സ്ഥാപനം നടത്തിയ ശേഷം തോമാച്ചായൻ അത് അദ്ദേഹത്തിൻറ്റെ   മകളുടെ ഭർത്താവും നെല്ലിമൂട്ടിൽ വക്കീലപ്പച്ചൻറ്റെ   കൊച്ചുമകനുമായ റെജി (എൻ.ഐ മാത്യു) ക്ക് കൈമാറി. റെജിയും അദ്ദേഹത്തിൻറ്റെ   ജ്യേഷ്ഠ സഹോദരൻ ബിജോയി (എൻ.ഐ അലക്‌സാണ്ടർ) യും കൂടിയാണ് അവിടെ ഇപ്പോൾ കാണുന്ന സൂപ്പർ മാർക്കറ്റ് സ്ഥാപിച്ചത്. സൂപ്പർ മാർക്കറ്റാ യി മാ റിയപ്പോ ളും ആശാ ഫാൻസി സ്റ്റോർ ആൻഡ്‌ സൂപ്പർ മാർക്കറ്റ് എന്നറിയപ്പെടാനാണ് ബിജോയിയും റെജിയും താല്പര്യപ്പെട്ടത് . അതുകൊണ്ടുതന്നെ ആശാ ഫാൻസി എന്ന ചുരുക്കപ്പേരിൽ ഈ സൂപ്പർ മാർക്കറ്റ് ഇക്കാലമെല്ലാം അറിയപ്പെ ട്ടു. 1980 കളുടെ ആരംഭത്തിൽ ത്തന്നെ ഏതു സാധനവും ലഭിക്കാവുന്ന അടൂരിലെ ഏക കടയായി ആശാ ഫാൻസി മാറിയിരുന്നു . ഞാൻ ഗൾഫിൽ നിന്നും അവധിക്കു വന്നിരുന്ന സമയത്തു ചില സാധനങ്ങൾ കടയിൽ ലഭ്യമല്ലാതിരുന്ന ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചു തരുവാനുള്ള മഹാമനസ്...