Skip to main content

Posts

Showing posts from August, 2020

കോഴിക്കോട് വിമാനാപകടം

  2020 ആഗസ്റ്റ് 7 ന് വൈകിട്ട് കോഴിക്കോട് (കരിപ്പൂർ) എയർപോർട്ടിൽ നടന്ന വിമാനാപകടത്തിൻറ്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സാധാരണ ഇങ്ങിനെയുള്ള അപകടങ്ങൾക്കു ശേഷം നടക്കുന്ന അന്വേഷണങ്ങളെപ്പോലെ ഏതാനും ദിവസങ്ങൾക്കു/മാസങ്ങൾക്കു ശേഷം വരുന്ന അന്വേഷണറിപ്പോർട്ടിൽ നിന്നും എന്തായിരുന്നു അപകടകാരണമെന്ന് നമുക്ക് അറിയുവാൻ കഴിയും. കേരളത്തിലെ ഒരു എയർപോർട്ടിൽ നടന്ന അപകടമായതുകൊണ്ടു നമ്മുടെ വാർത്താ മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി വരികയും കുറേ ദിവസങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്തേക്കാം. കഴിഞ്ഞ രണ്ടു ദിവസവും പല ടി.വി ചാനലുകളിലും ഈ അപകടം സംബന്ധിച്ചുള്ള ചർച്ചകൾ കാണുവാനിടയായി. അതിൽ പല വിദഗ്ദന്മാരും ആവർത്തിച്ചു പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേ ആയതുകൊണ്ടല്ല അപകടമുണ്ടായതെന്നാണ്. അതിൻറ്റെ കൂടെ അവർ ഒരു കാര്യംകൂടി കൂട്ടിച്ചേർക്കുന്നു ; ലോകത്തിൻറ്റെ പല ഭാഗത്തും ടേബിൾ ടോപ്പ് റൺവേകളുണ്ട്, ഇന്ത്യയിൽത്തന്നെ ആറെണ്ണമുണ്ട്, അവിടെയെങ്ങും അപകടങ്ങൾ ഉണ്ടാവുന്നില്ലല്ലോ! അപകടകാരണം ടേബിൾ ടോപ്പ് റൺവേ ആയിരുന്നുവെന്നതല്ല മറിച്ചു മറ്റുപലതുമായിരുന്നു എന്ന് നാം അന്വേഷണ മികവ...