ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ട് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും കൂടി ഡോ. വിജയ് പി. നായരെ അദ്ദേഹത്തിൻറ്റെ താമസസ്ഥലത്തു കയറി തല്ലിയത് കണ്ടപ്പോൾ മനസ്സ് വല്ലാതെ പ്രക്ഷുബ്ദമായി. വീട്ടിൽ കയറി ആർക്കും ആരെയും തല്ലാം എന്ന സ്ഥിതി അനുവദിച്ചുകൊടുത്താൽ ഈ നാട്ടിൽ എങ്ങിനെ ജീവിക്കും എന്നു ചിന്തിച്ചുപോയി. കുറേ നിമിഷത്തേക്കെങ്കിലും വലിയ അനീതിക്കും അധിക്ഷേപത്തിനും പാത്രമായ ഡോക്ടറോട് വലിയ സഹതാപം തോന്നി. ഇതിനെതിരെ പ്രതികരിക്കണം, അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് തോന്നിയത് അപ്പോഴാണ്. കുറേ നാളുകളായി ഫേസ്ബുക്കിൽ പോസ്റ്റുന്നത് കുറച്ചിരിക്കുകയായിരുന്നെങ്കിലും ഇത് പ്രതികരിക്കേണ്ട സന്ദർഭമാണെന്നുള്ളതായിരുന്നു അപ്പോഴത്തെ ചിന്ത. എന്തായാലും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നതിനു മുൻപ് അയാളുടെ വീഡിയോ ഒന്നു കാണണമെന്ന് തോന്നി. നിർദോഷിയായ അദ്ദേഹത്തെ പിന്താങ്ങാനും ന്യായീകരിക്കാനുമുളള എന്തെങ്കിലും അദ്ദേഹത്തിൻറ്റെ തന്നെ വിഡിയോയിൽ നിന്നും കിട്ടിയാൽ നമ്മുടെ ജോലി എളുപ്പമാവുമല്ലോയെന്നും കരുതി. അങ്ങിനെയാണ് ഡോക്ടറുടെ വീഡിയോ യൂട്യൂബിൽ തപ്പാൻ തുടങ്ങിയത്. അപ്പോളാണ് “ഫെമിനിസ്റ്റുകൾ എന്തുകൊ...