Skip to main content

Posts

Showing posts from April, 2021

ജടായു പ്രതിമ

  ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവ...

കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

  കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ഓടിച്ചെന്നു വാക്സിൻ എടുത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന അതിതീവ്രവ്യാപനത്തിൽ നിന്നും രക്ഷപെടാൻ പറ്റില്ല. വാക്സിൻ എടുക്കാൻ വേണ്ടിമാത്രം വീടിൻറ്റെ സുരക്ഷിതത്തിൽ നിന്നും ആളുകൾ കൂട്ടംകൂടുന്ന ഒരു പൊതുസ്ഥലത്തേക്കു വരുന്നത് അപകടമാണ്. തന്നെയല്ല, രണ്ടു ഡോസെടുത്താലും അസുഖം വരില്ലയെന്നു ഉറപ്പൊന്നും ഇല്ല. രണ്ടു ഡോസ് വാക്സിനും എടുത്ത അശ്വതി എന്ന 25 വയസ്സുകാരിയായ ലാബ് ടെക്‌നിഷ്യൻ ഈ കഴിഞ്ഞ ദിവസം മരണമടയുക...