ഓൺലൈൻ വിപണിയിലും ഓഫ്‌ലൈൻ വിപണിയിലും ലഭിക്കുന്ന ശരീരാരോഗ്യ സംരക്ഷണത്തിനുള്ള പല ഉല്പന്നങ്ങൾക്കും പകരം വെക്കാവുന്ന ഉൽപ്പന്നങ്ങൾ ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിൻറ്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ശ്രീ ശ്രീ തത്വയെന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നുണ്ട്. മൾട്ടിലെവെൽ മാർക്കറ്റിംഗ് സംവിധാനങ്ങളിൽ ഡിസ്ട്രിബ്യുട്ടർമാർക്ക് ഭാരിച്ച കമ്മീഷൻ കൊടുക്കേണ്ടതായി വരുന്നതുകൊണ്ട് അവമൂലം ഉപഭോക്താവിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് വില കൂടുതൽ കൊടുക്കേണ്ടി വരുന്നു. ശ്രീ ശ്രീ തത്വ മൾട്ടിലെവെൽ മാർക്കറ്റിംഗ് രീതി പിന്തുടരാത്തതുകൊണ്ട് വില കുറച്ചുകൊടുക്കുവാൻ സാധിക്കുന്നു. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണ്. മൾട്ടിലെവെൽ മാർക്കറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വില കൂടിയാലും ഒരു പ്രശ്നമാകില്ല. പക്ഷെ ആ ബിസിനസ്സിൽ ഏർപ്പെടാത്ത സാധാരണക്കാർ എന്തിനു അന്യായ വില കൊടുത്തു ആ ഉൽപ്പന്നങ്ങൾ വാങ്ങണം? അതും തത്തുല്യമായ ഉൽപ്പന്നങ്ങൾ മൾട്ടിലെവെൽ മാർക്കറ്റിംഗിൽക്കൂടി വാങ്ങുമ്പോഴുള്ള വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാകുമ്പോൾ! ന്യായമായി വിലയ്ക്ക് ലഭിക്കാവുന്ന ചില ശ്രീ ശ്രീ തത്വ ഉത്പന്നങ്ങൾ ഇവിടെ പരിചയപ്പെടുത്തു...
ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ദ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല ; ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാസവളങ്ങളുടെ അമിതമായ ഉപയോഗവും തന്മൂലം കൃഷിസ്ഥലങ്ങളിലെ മണ്ണിൻറ്റെ ഘടനയിലുണ്ടായ മാറ്റങ്ങളും വിളകളുടെ പോഷകമൂല്യത്തിൽ വന്ന ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം പോഷകാഹാരക്കുറവും ഈ തലമുറയെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണമാകുന്നു. പണത്തിനു പണ്ടത്തെപ്പോലെ ദൗർലഭ്യമില്ലാത്തതുമ...