2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹ...